തകരാറില്ലാത്ത റോഡില്‍ ടാറിങ് ചെയ്ത അസി.എക്​സി.എന്‍ജിനീയറടക്കം മൂന്നുപേര്‍ക്ക്​ സസ്​പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : തകരാറില്ലാത്ത റോഡില്‍ ടാറിങ് ചെയ്ത അസി.എക്​സി.എന്‍ജിനീയറടക്കം മൂന്നുപേര്‍ക്ക്​ സസ്​പെന്‍ഷന്‍. കൊട്ടാരക്കര റോഡ്​ സെക്​ഷന്‍ അസി.​എക്​സിക്യൂട്ടിവ്​ എന്‍ജിനീയര്‍ ഒ.ജലജ, അസി.എന്‍ജിനീയര്‍ എസ്​.ബിജു, ഓവര്‍സിയര്‍ അര്‍ച്ചന പങ്കജ്​ എന്നിവരെയാണ്​ അന്വേഷണവിധേയമായി സസ്​പെന്‍ഡ്​ ചെയ്തത്​. തകരാറില്ലാത്ത റോഡില്‍ റീടാറിങ്​ ചെയ്തതിനെ തുടര്‍ന്ന് ഇത് മണിക്കൂറുകള്‍ക്കകം തകരുകയും ചെയ്യുകയായിരുന്നു. കൊട്ടാരക്കര ഉമ്മന്നൂര്‍ പഞ്ചായത്തിലെ പനവിള-പുലിക്കുഴിമുക്ക്​-മലവിള റോഡാണ്​ റീടാറിങ്​ നടത്തിയത്.

എന്നാല്‍ നിര്‍മാണം ഭൂരിഭാഗം പൂര്‍ത്തിയായതിന് ശേഷം റോഡ് തകര്‍ന്നു വീഴുകയായിരുന്നു. ഇപ്പോള്‍ കൈകൊണ്ട് ഇളക്കിയെടുക്കാന്‍ പറ്റുന്ന പരുവത്തിലായിട്ടുണ്ട്. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ മന്ത്രി മുഹമ്മദ്​ റിയാസ് പൊതുമരാമത്ത്​ വിജിലന്‍സ്​ പ്രത്യേക സംഘത്തെ ഏര്‍പ്പെടുത്തുകയായിരുന്നു. അന്വേഷണത്തില്‍ റോഡ് നിര്‍മാണത്തില്‍ ക്രമക്കേട് നടന്നിട്ടുള്ളതായി കണ്ടെത്തുകയും പൊതുമരാമത്ത്​ വകുപ്പ്​ ഉദ്യോഗസ്ഥര്‍ക്ക്​ സസ്​പെന്‍ഷന്‍ ഉത്തരവിറക്കുകയുമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...