ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനെ ആക്രമിച്ചു ; മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

കുന്നംകുളം : കാട്ടകാമ്പാൽ ചിറയൻകാട് ഡി.വൈ.എഫ്‌.ഐ നേതാവിനെ ആർഎസ്എസുകാർ വീട് കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. ഡി.വൈ.എഫ്‌.ഐ കാട്ടകാമ്പാൽ മേഖലാ ജോയിന്റ്‌ സെക്രട്ടറി ചിറയൻകാട് വെളിയത്ത് സഞ്ജയ് (20)നെയാണ് പരിക്കേൽപ്പിച്ചത്. മുൻ പഞ്ചായത്തംഗവും സിപിഐ എം ലോക്കൽ കമ്മിറ്റിയംഗവുമായ ഷീജ സുഗതന്റെയും സുഗതന്റെയും മകനാണ് സഞ്ജയ്‌. വെള്ളി വൈകിട്ട്‌ വീട്ടിലേക്ക് വരുന്നതിനിടെ പിന്തുടർന്നെത്തിയ ആർഎസ്എസ് സംഘം മൂർച്ചയേറിയ ആയുധവും ഇരുമ്പ് പൈപ്പും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ​തലയ്ക്ക് ഗുരുതര പരിക്കേറ്റ സഞ്ജയ്‌യെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആർഎസ്എസ് പ്രവർത്തകരായ ആദിത്യൻ, ദീപക്ക്, ദേവപ്രസാദ് എന്നിവരാണ് തന്നെ ആക്രമിച്ചതെന്ന് സഞ്ജയ് പറഞ്ഞു. കഴിഞ്ഞ ഉത്സവത്തിന് പ്രദേശത്തെ ഡിവൈഎഫ്ഐ – ആർഎസ്എസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആർഎസ്എസ് സംഘം ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ മൂന്നുപേർ കുന്നംകുളം പോലീസ്‌ കസ്റ്റഡിയിലാണ്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...

സമുന്നതി ഫുട്ബോൾ പരിശീലന സമാപനസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷൻ ഇലന്തൂർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച്...