പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ ആക്രമിച്ച ഡിവൈഎഫ്‌ഐ നേതാവ് മലപ്പുറത്ത് പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ച  യുവതിയെ ആക്രമിച്ച ഡിവൈഎഫ്‌ഐ നേതാവ് പോലീസ് പിടിയില്‍. പെണ്‍കുട്ടിയുടെ അയല്‍വാസിയും ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവുമായ ജുനൈദിനെയാണ് പോലീസ് പിടികൂടിയത്.

യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി കത്തി കഴുത്തില്‍ വെച്ച്‌ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി കഴിഞ്ഞ ഞായറാഴ്ച ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പ്രതി പെണ്‍കുട്ടിയോട് നിരന്തരം പ്രണയാഭ്യര്‍ത്ഥന നടത്തുകയും പല തവണ പെണ്‍കുട്ടിയെ ശാരീരികമായി അക്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. പെണ്‍കുട്ടി നിക്കാഹ് ചെയ്യാന്‍ തീരുമാനിച്ചെങ്കിലും ജുനൈദ് നിക്കാഹ് മുടക്കി. തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുന്ന ഇയാള്‍ ലഹരിക്കടിമയാണെന്നും കണ്ടെത്തിയിട്ടുണ്ട്. മുന്‍പ് പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും ജുനൈദ് പ്രതിയാണ്.

The post പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ ആക്രമിച്ച ഡിവൈഎഫ്‌ഐ നേതാവ് മലപ്പുറത്ത് പോലീസ് പിടിയില്‍ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം ; ഫെമ കേസ് എടുത്ത് ഇഡി ; വിദേശത്തേക്ക്...

0
കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്....

അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി ; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി...

0
തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ...

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...