വയനാട് കോണ്‍ഗ്രസ് വാങ്ങിയ ഭൂമിയിലെ ഡിവൈഎഫ്‌ഐയുടെ കുടില്‍കെട്ടി സമരാഭാസം ഗുണ്ടായിസമെന്ന് സണ്ണി ജോസഫ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കുളള ഭവനപദ്ധതിയ്ക്കായി കോണ്‍ഗ്രസ് വാങ്ങിയ ഭൂമിക്ക് പുറത്തുളള വഴിയില്‍ കുടില്‍കെട്ടി സമരാഭാസം നടത്തുന്ന ഡിവൈഎഫ്‌ഐയുടെ നടപടി ഗുണ്ടായിസമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സര്‍ക്കാര്‍ വലിയ ആഘോഷത്തോടെ ഉദ്ഘാടനം ചെയ്ത ടൗണ്‍ഷിപ്പ് പദ്ധതി ഒരുമാസം പിന്നിട്ടിട്ടും പൂര്‍ത്തിയാകാതെ ദുരന്തബാധിതര്‍ക്ക് താമസിക്കാന്‍ കഴിയാതെ അവസ്ഥയിലാണെന്നും കൈമാറിയ വീടുകള്‍ പോലും പൂര്‍ണമായിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഒരു പിആര്‍ എക്‌സൈസ് മാത്രമായിരുന്നു അതെന്നും ദുരന്തബാധിതരുടെ ഗതികേടിനെ പോലും സിപിഐഎം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണെന്നും സണ്ണി ജോസഫ് ആരോപിച്ചു.

ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഡിവൈഎഫ്‌ഐ സമരം ചെയ്യേണ്ടത് ടൗണ്‍ഷിപ്പ് പദ്ധതിയ്ക്ക് മുന്നിലാണെന്നും സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് ഭവനപദ്ധതി പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. ‘ഈ പദ്ധതി മുടക്കാനാണ് സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രമിച്ചത്. ഭൂമി ഏറ്റെടുക്കല്‍ വൈകിയതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. ജനങ്ങളോട് ഉത്തരവാദിത്തമുളള പ്രസ്ഥാനം എന്ന നിലയില്‍ കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങള്‍ ആത്മാര്‍ത്ഥതയോടെ പാലിക്കുക തന്നെ ചെയ്യും’: സണ്ണി ജോസഫ് പറഞ്ഞു. ദുരന്തബാധിതര്‍ക്കുളള കോണ്‍ഗ്രസ് ഭവനനിര്‍മ്മാണം വൈകുന്നതിനെതിരെയാണ് ഡിവൈഎഫ്‌ഐ കുടില്‍കെട്ടി പ്രതിഷേധിച്ചത്. കുന്നമ്പറ്റയിലെത്തി ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ വി വസീഫിന്റെ നേതൃത്വത്തിലായിരുന്നു സമരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലകൂടിയ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി

0
തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള...

ട്രംപ് സൃഷ്ടിക്കുന്നത് ആണവ അരക്ഷിതാവസ്ഥ : കൂടുതൽ രാജ്യങ്ങൾ ആണവായുധം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു ;...

0
ടെഹ്‌റാൻ : ആഗോള ആണവസുരക്ഷയുടെ അടിത്തറമാന്തുന്ന നിലപാടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിത്തം : നവജാതശിശുവിന് ദാരുണാന്ത്യം ; രണ്ട് കുഞ്ഞുങ്ങൾക്ക് ഗുരുതരമായി...

0
ഭോപ്പാൽ : ജില്ലാ ആശുപത്രിയിൽ നവജാതശിശുക്കൾക്കുള്ള ഇന്റൻസീവ് കെയർ യൂണിറ്റിലെ (എൻഐസിയു)...

റാവൽപിണ്ടിയിൽ സൈനിക വിന്യാസം ; മൂന്ന് കമ്പനി സൈന്യത്തെ നിയോഗിക്കാൻ ഉത്തരവ്

0
ഇസ്‌ലാമാബാദ്: പാക് സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന റാവൽപിണ്ടിയിൽ മൂന്ന് കമ്പനി...