ഉരുൾപൊട്ടലിൽ വീട് നഷ്ടമായവർക്ക് ഡി.വൈ.എഫ്ഐ നിർമ്മിച്ച് നല്കുന്ന വീടുകൾക്ക് ഫണ്ട് കണ്ടെത്താനായി പിക്കപ്പ് വാൻ നൽകി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : വയനാട്ടിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടമായവർക്ക് ഡി.വൈ.എഫ്ഐ നിർമ്മിച്ച നല്കുന്ന വീടുകൾക്ക് ഫണ്ട് കണ്ടെത്താനായി പിക്കപ്പ് വാൻ നൽകി. വാഹനം വിറ്റുകിട്ടുന്ന പൂർണ്ണതുകയും നിർമ്മാണ പ്രവർത്തനത്തിന് ഉപയോഗിക്കാനാണ് സി.പി.എം ഏരിയ കമ്മിറ്റിഅംഗം അഡ്വ.പ്രമോദ് ഇളമണ്ണും കുടുംബവും വാഹനം നല്കിയത്. 2018ലെ പ്രളയസമയത്ത് പ്രളയ ബാധിതരായ തിരുവല്ലയിലെ വിവിധ പ്രദേശത്തെ ജനങ്ങൾക്കായി പുരോഗമന പ്രസ്ഥാനത്തിൻ്റെ പ്രവർത്തകർ നടത്തിയ സന്നദ്ധ പ്രവർത്തനങ്ങളിൽ ഏറ്റവും കൂടുതൽ ഈ വാഹനം ഉപകരിച്ചിരുന്നു. കൊവിഡ് മഹാമാരിയുടെ കാലത്തും ജനങ്ങൾക്ക് ഉപകാരപ്രദമാർന്ന പ്രവർത്തികളിൽ സജീവമായി ഉപയോഗിച്ചിരുന്നു. പിക്കപ്പ് വാഹനം ഡി.വൈ.എഫ്ഐ സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺബാബുവിന് കൈമാറി. ഡി.വൈ.എഫ്ഐ ജില്ലാസെക്രട്ടറി ബി. നിസാം, ജില്ലാപ്രസിഡന്റ് എം.സി അനീഷ് കുമാർ, ജില്ലാ കമ്മിറ്റിഅംഗം സോനു സോമൻ, സി.പി.എം ലോക്കൽ സെക്രട്ടറി ബിജു എലുമുള്ളിൽ, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ശരത് ജി, ബ്ലോക്ക്‌ കമ്മിറ്റിഅംഗം ഷെബിൻ ഷാജി, ദിവ്യരാജ്, രാഹുൽ രഘു എന്നിവർ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

0
ന്യൂഡൽഹി: ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്. ഡല്‍ഹി...

ആധാറിലെ തെറ്റ് തിരുത്തൽ ; പിഴ 25 രൂപയിൽനിന്ന് 1,000 രൂപയാക്കി : കേരളത്തിനു...

0
ആലപ്പുഴ : ആധാറിലെ തെറ്റുകളുടെ പേരിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി...

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...