അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ജി സുധാകരനെതിരെ രൂക്ഷ വിര്‍ശനവുമായി ഡിവൈഎഫ്ഐ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: സിപിഎം പാർട്ടി വിട്ട് അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ജി സുധാകരനെതിരെ രൂക്ഷ വിര്‍ശനവുമായി ഡിവൈഎഫ്ഐ. ജി സുധാകരൻ പൊളിറ്റിക്കൽ സൈക്കോപ്പാത്ത് എന്നാണ് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവൽ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശിച്ചത്. സുധാകരൻ വായിൽ തോന്നുന്നത് വിളിച്ചുപറയുന്നുവെന്നും കുറ്റപ്പെടുത്തിയ ജെയിംസ് സാമുവൽ, താൻ ചെയ്ത ഹീന പ്രവർത്തികൾ ഞങ്ങൾക്കും പറയേണ്ടി വരുമെന്നും ഇങ്ങനെ വന്നാല്‍ ജി സുധാകരൻ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമെന്നും പോസ്റ്റില്‍ കുറിക്കുന്നു.

പാർട്ടിയിൽ ജി സുധാകരൻ ആരേയും വളർത്തിയിട്ടില്ലെന്നും നിരവധി വിദ്യാർത്ഥി-യുവജന നേതാക്കളുടെ ഭാവി തകർത്തുവെന്നും ജെയിംസ് സാമുവൽ ആരോപിക്കുന്നു. ജി സുധാകരൻ ഒരു നേതാവിനെയും വളർത്തിയില്ല. കഴിവുള്ളവരെ വെട്ടിയൊതുക്കി, തനിക്ക് മുകളിൽ ആരും വരരുതെന്ന നിലപാടായിരുന്നു സുധാകരന്റേതെന്നും വിമർശനമുണ്ട്. പാർട്ടിയിൽ തന്റെ പെട്ടി താങ്ങുന്നവർ മതിയെന്നായിരുന്നു ജി സുധാകരന്റെ നിലപാട്. തനിക്ക് അനുകൂലമായി പ്രവർത്തിക്കുന്നവരെ മാത്രം മുന്നോട്ട് കൊണ്ടുവരുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലിയെന്നും ഇതിലൂടെ പാർട്ടിക്കുള്ളിൽ നേതൃവികസനം തടസ്സപ്പെട്ടുവെന്നും ജെയിംസ് സാമുവൽ കുറ്റപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തീവ്രമായ ചൂടിൽ വെന്തുരുകി യൂറോപ്പ്; ജർമനിയിലെ മാത്രം മരണസംഖ്യ പതിനായിരക്കണക്കിന് കവിയുന്നു

0
ബെർലിൻ: തുടർച്ചയായ ഉഷ്ണതരംഗങ്ങൾ യൂറോപ്പിൽ വലിയ ദുരന്തമായി മാറുന്നു. ഈ വേനൽക്കാലത്ത്...

പെരുനാട് ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിച്ചു

0
പെരുനാട്: എസ്.എൻ.ഡി.പി. യോഗം പെരുനാട് സംയുക്ത സമിതിയുടെയും പോഷക സംഘടനകളുടെയും പെരുനാട്...

മരണത്തെ മുഖാമുഖം കണ്ട നിമിഷം ; കുത്തൊഴുക്കിൽപ്പെട്ട തൊഴിലാളിയുടെ ജീവൻ രക്ഷിച്ചത് മാവ്

0
കാഠ്മണ്ഡു: നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നേപ്പാളിലെ തൊഴിലാളിക്ക് രക്ഷയായത്. മാവ്....

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ...