പീഢനക്കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരില്‍ ഒരാള്‍ ആത്മഹത്യക്കു ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പീഢനക്കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരില്‍ ഒരാള്‍ ആത്മഹത്യക്കു ശ്രമിച്ചു. പെണ്‍കുട്ടിയെ ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവും സഹോദരനും അറസ്റ്റിലായി. ചിറ്റൂര്‍ വിളയോടി പാറക്കളം സ്വദേശികളായ അജീഷ് (27), അജയ്‌ഘോഷ് (22) എന്നിവരാണ് പോക്സോ കേസില്‍ അറസ്റ്റിലായത്. മീനാക്ഷിപുരം പോലീസാണ് ഇവരെ അറസ്റ്റു ചെയ്തത്. ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയെ ഇരുവരും ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നു. കോടതിയില്‍ ഹാജരാക്കുന്നതിനിടെ പ്രതിയായ അജയ്ഘോഷ് ആത്മഹത്യാ ശ്രമം നടത്തി.

സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം വെളിപ്പെടുത്തിയത്. പ്രതികള്‍ ഇരുവരും കഴിഞ്ഞ ഒരു വര്‍ഷത്തോളമായി തന്നെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. സ്കൂള്‍ അധികൃതര്‍ ഇക്കാര്യം ചൈല്‍ഡ് ലൈനിനെ അറിയിച്ചു. ഇതോടെ പോലീസില്‍ വിവരം അറിയിക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം തന്നെ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. ഇരുവരെയും കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ കോടതിവളപ്പില്‍വെച്ച്‌ പോലീസ് വിലങ്ങഴിച്ചു. ഈ സമയം അജയ്‌ഘോഷ് പോലീസിനെ വെട്ടിച്ച്‌ മതില്‍ചാടി സമീപത്തെ ട്രാന്‍സ്ഫോര്‍മറില്‍പ്പിടിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

കൈയ്ക്ക് പൊള്ളലേറ്റ യുവാവിന് ചിറ്റൂര്‍ താലൂക്കാശുപത്രിയില്‍ പ്രാഥമികചികിത്സ നല്‍കി. അതിനുശേഷം, ജില്ലാ ആശുപത്രിയില്‍ മൂന്ന് മണിക്കൂറോളം നീരീക്ഷണത്തില്‍ കഴിഞ്ഞ ശേഷം ജയിലിലേക്ക് മാറ്റി. അജീഷ് പാറക്കളത്തെ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം പ്രവര്‍ത്തകനുമാണ്. ചിന്ത വായനശാലാ ഭാരവാഹിയുമാണ്. സഹോദരന്‍ അജയ്‌ഘോഷ് എസ്‌എഫ്‌ഐ പ്രവര്‍ത്തകനാണ്. പോലീസ് കേസ് രജിസ്റ്റര്‍ചെയ്തതോടെ ഇരുവര്‍ക്കുമെതിരേ പാര്‍ട്ടി നടപടിയെടുത്തതായി സൂചനയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...