പിഷാരടി തോൽക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഷാഫിയാണെന്ന് ഇ എൻ സുരേഷ് ബാബു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പിഷാരടി തോറ്റാൽ വീണ്ടും പാലക്കാട് എത്താമെന്ന് ഷാഫിക്ക് വ്യാമോഹമുണ്ടെന്നും പിഷാരടി തോൽക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഷാഫിയാണെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തിൽ തിരിച്ചെത്തലാണ് ഷാഫിയുടെ ലക്ഷ്യം. എന്നാൽ ഷാഫിയുടെ കുതന്ത്രം പാലക്കാട് നടക്കില്ല. ബിജെപിയും കോൺഗ്രസും തമ്മിൽ രഹസ്യ ബന്ധമുണ്ട്. ഇത് കൊങ്ങാടും മലമ്പുഴയിലും വ്യക്തമാണെന്നും ഇ എൻ സുരേഷ് ബാബു ആരോപിച്ചു. ഒറ്റപ്പാലത്ത് ബിജെപിയുടെ മുൻ സ്ഥാനാർത്ഥിക്ക് യുഡിഎഫ് സ്ഥാനാർത്ഥി 50 ലക്ഷം ഓഫർ ചെയ്തിരുന്നു. എറണാകുളത്തെ ഒരു ഏജൻസി വഴിയാണ് നീക്കം നടത്തിയത്. ഏത് വിധേനയും ജയിക്കലാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട്ടെ 12ലും 11ലും എൽഡിഎഫ് ജയിക്കും. പാലക്കാട് കോൺഗ്രസ് നടത്തുന്നത് കുതന്ത്രങ്ങളാണ്. ഷാഫി മത്സരിച്ചപ്പോൾ ജയിച്ച അതേ പ്രചാരവേലയാണ് ഇപ്പോഴും നടത്തുന്നതെന്നും ഇ എൻ സുരേഷ് ബാബു പറഞ്ഞു. എൽഡിഎഫിന് കിട്ടുന്ന ഓരോ വോട്ടും ബിജെപിക്ക് ഗുണകരമാകുമെന്നാണ് കോൺഗ്രസിൻ്റെ പ്രചാരണം. എൽഡിഎഫ് മുന്നേറ്റം നടത്തുന്നതിൻ്റെ ബേജാറാണ് കോൺഗ്രസിനുള്ളത്. ഷാഫിക്ക് പാലക്കാട് ജയിക്കാമെങ്കിൽ റസാഖിനും ജയിക്കാം. എന്നാൽ ബിജെപി ജയിച്ചാലും എൽഡിഎഫ് ജയിക്കരുതെന്നാണ് കോൺഗ്രസിൻ്റെ നിലപാട്. കോൺഗ്രസും ബിജെപിയും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിനെന്നും ഇ എൻ സുരേഷ് ബാബു പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...