സംഘര്‍ഷം സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങളാണ് ബി ജെ പി യുടെ ഭാഗത്ത് നിന്ന് ഉണ്ടായത് : ഇ പി ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംഘര്‍ഷം സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങളാണ് ബി ജെ പി യുടെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. അതിന് എല്ലാ പിന്‍ന്തുണയും യു ഡി എഫ് നല്‍കുന്നു.കഷ്ടകാലത്തിന് ഇവിടെ ബി ജെ പിക്ക് 35 കൗണ്‍സിലര്‍മാര്‍ ഉണ്ടായി അതിന്‍റെതാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. ആര്‍ എസ് എസ് ന്‍റെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും ഇത്തരം ആര്‍ എസ് എസ് വര്‍ഗ്ഗീയ വാദികളുടെ ലക്ഷ്യം കലാപമാണ്, ഇത്തരത്തിലെ അക്രമണങ്ങളില്‍ പ്രകോപനങ്ങളില്‍ വീണു പോവരുത് എന്നും അദ്ദേഹം പറഞ്ഞു.

അക്രമം നടത്താന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയും ആര്‍ എസ് എസ്സും. സമാധാനപരമായ അന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ആര്‍എസ്എസ്  ശ്രമം ആണ് ഇവിടെ നടക്കുന്നത്. ആരെങ്കിലും പുറത്തിറങ്ങിയാല്‍ അവരെ അക്രമിക്കാനുള്ള ലക്ഷ്യവും ഉണ്ടായിരുന്നു എന്നും ഇ പി ജയരാജന്‍ പറഞ്ഞു.

അതോടൊപ്പം നഗരത്തിന്‍റെ വികസനം തകര്‍ക്കാനുള്ള ശ്രമം ആണ് ആര്‍ എസ് എസ് നടത്തുന്നത്. ഇന്നലെ നടന്ന ആക്രമണവും ആസൂത്രിതമായ അക്രമം ആണ്. തുടര്‍ച്ചയായി സി പി എം ഓഫീസുകള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്നു. ഈ അക്രമങ്ങളില്‍ പാര്‍ട്ടി സഖാക്കള്‍ പ്രകോപിതരാകരുത്. ആര്‍എസ്‌എസ് ലക്ഷ്യം കലാപമാണ്. അക്രമത്തില്‍ അപലപിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...