തൃപ്പൂണിത്തുറയിൽ ഇ. ശ്രീധരന് വേണ്ടി സമ്മർദം

For full experience, Download our mobile application:
Get it on Google Play

തൃപ്പൂണിത്തുറ : തൃപ്പൂണിത്തുറയിൽ ഇ.ശ്രീധരന് വേണ്ടി സമ്മർദവുമായി ബിജെപി എറണാകുളം ജില്ലാ നേതൃത്വം. ജില്ലാതല സ്ഥാനാർത്ഥി നിർണയ യോഗത്തിലാണ് ആവശ്യം. പാലക്കാട്, തൃശൂർ ജില്ലാ കമ്മിറ്റികൾക്ക് പിന്നാലെയാണ് ബിജെപി എറണാകുളം ജില്ലാ ഘടകവും ഇ.ശ്രീധരന് വേണ്ടി രംഗത്തുവന്നത്. ഇ.ശ്രീധരൻ തൃപ്പൂണിത്തുറയിൽ മത്സരിക്കുന്നത് ജയസാധ്യത വർദ്ധിപ്പിക്കും. ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി മികച്ച പ്രകടനം കാഴ്ചവച്ചതും മെട്രോ ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ ഇ. ശ്രീധരനുള്ള സ്വീകാര്യതയും ഗുണം ചെയ്യും.

കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ ഒരു മണ്ഡലത്തിൽ 3 സ്ഥാനാർത്ഥികളുടെ പേരുകൾ വീതം സംസ്ഥാന ഘടകത്തിന് നൽകും. ഇതിനിടെ ആർഎസ്എസ് ദേശീയ നേതൃത്വവുമായി ഓർത്തഡോക്‌സ് സഭാ പ്രതിനിധികൾ കൊച്ചിയിൽ ചർച്ച നടത്തി. ആർഎസ്എസ് സഹസർകാര്യവാഹ് മൻമോഹൻ വൈദ്യയുമായാണ് കൂടിക്കാഴ്ച നടത്തിയത്. പള്ളിത്തർക്കത്തിൽ ആർഎസ്എസ്-ബിജെപി പിന്തുണ തേടിയ സഭാ പ്രതിനിധികളുമായുള്ള ചർച്ചയിൽ നിയമസഭാ തെരഞ്ഞെടുപ്പും പരാമർശവിധേയമായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...