ഉത്തരകാശിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തി. തിങ്കളാഴ്ച പുലര്‍ച്ചെ 1:50 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയാണ് വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഉത്തരകാശിയില്‍ നിന്ന് 24 കിലോമീറ്റര്‍ കിഴക്ക്-തെക്കായി 5 കിലോമീറ്റര്‍ ആഴത്തില്‍ തെഹ്രി ഗര്‍വാള്‍ ജില്ലയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇക്കഴിഞ്ഞ നവംബര്‍ 9 ന് തെഹ്രി മേഖലയില്‍ 4.5 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ദശകത്തില്‍ 700 ചെറിയ ഭൂകമ്പങ്ങളാണ് ഉത്തരാഖണ്ഡില്‍ മാത്രം ഉണ്ടായത്. ഇന്നും ഭൂചലനം അനുഭവപ്പെട്ടതോടെ മലയോര സംസ്ഥാനത്തുള്ള ജനങ്ങള്‍ ആശങ്കയിലാണ്. ലോകത്തിലെ ഭൂകമ്പ സാധ്യത പ്രദേശങ്ങളില്‍ മുന്നിലാണ് ഹിമാലയന്‍ പ്രദേശങ്ങള്‍. ഹിമാലയന്‍ ബെല്‍റ്റില്‍ വലിയ ഭൂചലനങ്ങള്‍ക്കുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭിണിയെ കൊന്ന് കുളത്തിൽ താഴ്ത്തിയ കേസ് ; പ്രതിക്ക് ജീവപര്യന്തം ശിക്ഷ

0
മുട്ടം (ഇടുക്കി) : പാമ്പാടുംപാറയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കുളത്തിൽ കെട്ടിത്താഴ്ത്തിയ...

ശബരിമല സ്വർണക്കൊള്ള : പി എസ് പ്രശാന്തിനും അജികുമാറിനും കുരുക്ക് മുറുകുന്നു ; തെളിവുകൾ...

0
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി...

കൈക്കൂലി കേസ് ; നേവി ഉന്നത ഉദ്യോഗസ്ഥന് ഏഴുവർഷം കഠിനതടവും പിഴയും

0
കൊച്ചി : കൈക്കൂലി കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നേവി ഉന്നത ഉദ്യോഗസ്ഥന്...

ഇന്ത്യയിലെ കോളജുകള്‍ വിദ്യാര്‍ഥികളെ തൊഴിലിന് വേണ്ടി തയാറാക്കുന്നില്ല : നിര്‍മല സീതാരാമന്‍

0
മുംബൈ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല...