നേപ്പാളിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കാഠ്മണ്ഡു : നേപ്പാളിൽ വീണ്ടും ഭൂചലനം. കിഴക്കൻ നേപ്പാളിലെ സങ്കുവസഭ ജില്ലയിൽ വെള്ളിയാഴ്ച പുലർച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. സമീപകാലത്ത് ഭൂചലനങ്ങൾ ആവര്‍ത്തിക്കുന്ന പ്രവണത ആശങ്കയായി മാറിയിട്ടുണ്ട്. ദേശീയ ഭൂകമ്പ നിരീക്ഷണ ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം വെള്ളിയാഴ്ച പുലർച്ചെ 3:18-നാണ് ഭൂചലനം ഉണ്ടായത്.

സങ്കുവസഭ-താപ്‌ലേജുങ് അതിർത്തി മേഖലയിലുള്ള തോപ്കെ ഗോലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്നും ഏകദേശം 400 കിലോമീറ്റർ കിഴക്ക് മാറിയാണ് ഈ ജില്ല സ്ഥിതി ചെയ്യുന്നത്. സങ്കുവസഭയ്ക്ക് പുറമെ അയൽ ജില്ലകളായ ഭോജ്‌പുർ, പാഞ്ച്‌തർ, തേരഥും എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. നേപ്പാളിൽ സമീപകാലത്ത് തുടർച്ചയായി ചെറിയ ഭൂചലനങ്ങൾ ഉണ്ടാകുന്നത് ജനങ്ങൾക്കിടയിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....