പോലീസുകാരനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ കൊല്ലം സ്വദേശിനിയായ യുവതിയുടെ പങ്കാളിത്തം അന്വേഷിച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചി നഗരത്തില്‍ വാഹന പരിശോധനയ്ക്കിടെ പോലീസുകാരനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ കൊല്ലം സ്വദേശിനിയായ യുവതിയുടെ പങ്കാളിത്തവും അന്വേഷിച്ച് പോലീസ്. പോലീസുകാരനെ ഇടിച്ച് തെറിപ്പിച്ച സമയത്ത് കാറിനുളളില്‍ ഒരു യുവതി ഉണ്ടായിരുന്നെന്ന് പോലീസ് സ്ഥിരീകരിച്ചു. അറസ്റ്റിലായവര്‍ക്ക് രാസലഹരി ഇടപാടുണ്ടോ എന്ന സംശയവും പോലീസിനുണ്ട്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് വാഹന പരിശോധനയ്ക്കിടെ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ എസ് ഐ സന്തോഷിനെ കാറിടിച്ച് തെറിപ്പിച്ചത്. സംഭവത്തിനു ശേഷം രക്ഷപ്പെട്ട സംഘത്തിലെ രണ്ട് പ്രതികളെ കൊല്ലം ജില്ലയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വെളളിമണ്‍ സ്വദേശികളായ ഷംനാദ്, ഇര്‍ഷാദ് എന്നിവരാണ് പിടിയിലായത്.

സംഭവ സമയത്ത് കാറിനുളളില്‍ ഒരു യുവതി ഉണ്ടായിരുന്നെന്ന കാര്യം അറസ്റ്റിലായ പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. കൊല്ലം സ്വദേശിനിയായ ഈ യുവതിയെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മദ്യപിച്ചാണ് വാഹനമോടിച്ചിരുന്നതെന്നും അതിനാലാണ് പോലീസിനെ കണ്ട് വാഹനം നിര്‍ത്താതിരുന്നതെന്നുമാണ് അറസ്റ്റിലായവര്‍ പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഈ മൊഴി പോലീസ് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. നഗരം കേന്ദ്രീകരിച്ചുളള രാസലഹരി ഇടപാട് സംഘങ്ങളുമായി യുവാക്കള്‍ക്ക് ബന്ധമുണ്ടോ എന്ന സംശയമാണ് അവശേഷിക്കുന്നത്. കാറിലുണ്ടായിരുന്ന യുവതിയെ കൂടി ചോദ്യം ചെയ്താല്‍ സംഭവത്തില്‍ വ്യക്തത കിട്ടുമെന്ന പ്രതീക്ഷയിലാണ് പോലീസ് സംഘം. അപകടത്തില്‍ പരിക്കേറ്റ പൊലീസുദ്യോഗസ്ഥന്‍ സന്തോഷ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....