ദാവൂദ് ഇബ്രാഹിമുമായി ബന്ധo ; നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

മുംബൈ : ബിജെപിക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിച്ച മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്തു. ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട ഭൂമി ഇടപാട് കേസില്‍ ഇഡി നവാബ് മാലിക്കിനെ ചോദ്യം ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിന് കേന്ദ്രം ഇഡിയെ ഉപയോഗിച്ച്‌ നവാബ് മാലിക്കിനെ വേട്ടയാടുകയാണെന്ന് ശിവസേന ആരോപിച്ചു. കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട ഭൂമി ഇടപാടിനെ കുറിച്ചുള്ള ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു അറസ്റ്റ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നവാബ് മാലിക്കിനെ വീട്ടില്‍ വച്ചും ഇഡി ഓഫീസില്‍ വെച്ചും ചോദ്യം ചെയ്തത്.

ആഡംബര കപ്പലിലെ മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട്​ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതി​ല്‍ ദുരൂഹത ആരോപിച്ച്‌​ നവാബ് മാലിക്നിരന്തരം ചോദ്യങ്ങളുന്നയിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിനും ബിജെപി നേതാക്കന്മാര്‍ക്കുമെതിരെ നിരവധി ആരോപണങ്ങളും ഉന്നയിച്ചിരുന്നു. നാര്‍ക്കോട്ടിക് കംട്രോള്‍ ബ്യൂറോ ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ബിജെപി നേതാക്കളുടെ സാന്നിധ്യം തുറന്നുകാട്ടിയത് മാലിക്കാണ്.

എന്‍.സി.ബി മുംബൈ മേധാവിയായിരുന്ന സമീര്‍ വാങ്കഡെക്കെതിരെയും കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ നിലവിലെ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫട്നാവിസിനെതിരെ അധോലോക ബന്ധവും മാലിക് ആരോപിച്ചിരുന്നു. ബിജെപി നേതാക്കള്‍ക്ക് എതിരായ വിമര്‍ശനങ്ങളുടെ പേരില്‍ ആണ് കേന്ദ്ര ഏജന്‍സിയുടെ നടപടിയെന്ന് ശിവസേന നേതാവ് സഞ്ജയ് റൗട്ട് വ്യക്തമാക്കിയിരുന്നു. ഇതേ രീതി 2024 ന് ശേഷം ബിജെപി നേതാക്കളും പ്രതീക്ഷിക്കണമെന്നും അദ്ദേഹം മുംബൈയില്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം; റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: ട്രെയിനുകളിൽ പഴകിയതും ശുചിത്വമില്ലാത്തതുമായ ഭക്ഷണം ലഭിച്ചതിനെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെത്തുടർന്ന്...

ഓണം : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ...

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...