പീഡനത്തെ കുറിച്ച്​ രക്ഷകർത്താക്കളോട് പരാതി പറഞ്ഞ് മടങ്ങിയ യുവതി ഭർതൃ വീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊട്ടിയം : ഭര്‍തൃ പീഡനത്തെ കുറിച്ച്‌​ രക്ഷകര്‍ത്താക്കളോട് പരാതി പറഞ്ഞ് മടങ്ങിയ യുവതി ഭര്‍തൃ വീട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ചു. ഇരവിപുരം തെക്കുംഭാഗം അറ്റുകാല്‍ പുരയിടത്തില്‍നിന്ന്​ താന്നി ഫിഷര്‍മെന്‍ കോളനിയില്‍ വാടകക്ക്​ താമസിക്കുന്ന ജെ. ജെന്‍സിയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് മാക്സലിനും പൊള്ളലേറ്റ്​. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് ഇരുവരെയും പൊള്ളലേറ്റ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്​. ജെന്‍സിയും ഭര്‍ത്താവും തമ്മില്‍ നിരന്തരം തര്‍ക്കമുണ്ടായിരുന്നതായും ഇരവിപുരം പോലീസ് ഇരുവരെയും വിളിച്ചു വരുത്തി പ്രശ്​നം ഒത്തുതീര്‍പ്പുണ്ടാക്കി വിടുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ജെന്‍സി വീട്ടിലെത്തി ഭര്‍ത്താവിന്‍റെ പീഡനം കാരണം ഒന്നിച്ച്‌​ താമസിക്കാനാകില്ലെന്നും രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം താമസിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നു പറഞ്ഞ് ആശ്വസിപ്പിച്ച്‌ വീട്ടുകാര്‍ മടക്കി അയക്കുകയായിരുന്നു. ജെന്‍സിക്ക് പൊള്ളലേറ്റതില്‍ ദുരൂഹതയുണ്ടെന്നു കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. മൃതദേഹ പരിശോധന തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. മക്കള്‍: അതുല്‍, അലന്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...