വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര വികസനം ; സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കുമായി അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ : സി രവീന്ദ്രനാഥ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: വിദ്യാഭ്യാസ മേഖലയിലെ സമഗ്ര വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കുമായി അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാവുകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. പുനലൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹൈടെക് ബഹുനില കെട്ടിടവും 116-ാം മത് വാര്‍ഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

2020-21 വര്‍ഷം വിദ്യാഭ്യാസ മേഖലയുടെ സുവര്‍ണകാലഘട്ടമായി മാറും. പാഠപുസ്തകങ്ങളില്‍ ഒതുങ്ങാതെ ചുറ്റുപാടുമുള്ള വിവരങ്ങളെ അറിവാക്കി മാറ്റുന്ന ആധുനിക വിദ്യാഭ്യാസ സബ്രദായമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി അക്കാദമിക നിലവാരത്തില്‍ 82 പോയിന്റുകള്‍ നേടിയ ആദ്യ സംസ്ഥാനമായി കേരളം മാറി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അധ്യാപകര്‍ക്കും ആധുനിക പരിശീലനം നല്‍കിവരുകയാണെന്നും മന്ത്രിപറഞ്ഞു.

300 കോടി രൂപയാണ് ജില്ലയിലെ പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് കിഫ്ബി വഴി ലഭ്യമാക്കിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മൂന്ന് കോടി രൂപ ചെലവിട്ടാണ് സ്‌കൂളിലെ ഹൈടെക് ബഹുനില കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ചടങ്ങില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജു അധ്യക്ഷത വഹിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...