നരബലിക്കേസിൽ പ്രതികളായ ഷാഫിയെയും ലൈലയെയും ഭഗവൽ സിങ്ങിനെയും വീണ്ടും ഇലന്തൂരിലെ വീട്ടിൽ എത്തിച്ചു തെളിവെടുത്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇലന്തൂർ നരബലിക്കേസിൽ പ്രതികളായ ഷാഫിയെയും ലൈലയെയും ഭഗവൽ സിങ്ങിനെയും വീണ്ടും ഇലന്തൂരിലെ വീട്ടിൽ എത്തിച്ചു തെളിവെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച സാധനങ്ങൾ വാങ്ങിയ കടകളിൽ അടക്കം പ്രതികളെ എത്തിച്ചു വിവരം ശേഖരിച്ചു. കാലടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത റോസ് ലിൻ കൊലപാതക കേസിലാണ് ഇന്ന് തെളിവെടുപ്പ് നടക്കുന്നത്. ഇതോടെ 5 തവണയാണ് ഇലന്തൂർ പ്രതികളെ തെളിവെടുപ്പിന് എത്തിക്കുന്നത്. രാവിലെ പത്തരയോടെ തന്നെ പ്രതികളെ ഭ​ഗവൽ സിങിന്‍റെ വീട്ടിലെത്തിച്ചു.  മറ്റൊരു ജീപ്പിൽ തെളിവെടുപ്പിനായി പല സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി.

ഇലന്തൂരിലെ പാർത്ഥസാരഥി ഫിനാൻസിയേഴ്സിലെത്തി. ഇവിടെയാണ് റോസിലിന്‍റെ സ്വർണാഭരണങ്ങൾ പണയം വെച്ചത്. ആദ്യത്തെ ചോദ്യം ചെയ്യലിൽ തന്നെ പ്രതികൾ സ്വർണം പണയം വെച്ച് പണം വാങ്ങിയ കാര്യം സമ്മതിച്ചിരുന്നു. അതിന് ശേഷം കൊലപാതകത്തിന് ഉപയോ​ഗിച്ച സാധന സാമ​ഗ്രികൾ വാങ്ങിയ വിവിധ കടകളിലും ഭ​ഗവൽസിം​ഗുമായി അന്വേഷണ സംഘം എത്തി. വീടിനുള്ളിലാണ് ഷാഫിയും ലൈലയുമായുള്ള തെളിവെടുപ്പ് നടത്തിയത്.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി ; അമേരിക്കയുടെ ചാരക്കണ്ണിയിലെ പ്രധാനിയെ നാടുകടത്താൻ യുഎസ്...

0
ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്....