ഇലന്തൂര്‍ ഇരട്ട നരബലി : പോലീസ് കസ്റ്റഡി ഉത്തരവിനെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ പോലീസ് കസ്റ്റഡി അനുവദിച്ച മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. എന്നാല്‍ പ്രതികളുടെ അഭിഭാഷകന്‍ ബിഎ ആളൂരിന് ഒന്നിടവിട്ട ദിവസങ്ങളില്‍ അര മണിക്കൂര്‍ നേരം അവരെ കാണാന്‍ അനുവദിക്കണമെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഉത്തരവില്‍ പറഞ്ഞു. പന്ത്രണ്ടു ദിവസം പോലീസ് കസ്റ്റഡി അനുവദിച്ചതിന് എതിരെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

ആയുധങ്ങള്‍ കണ്ടെടുക്കുന്നത് ഉള്‍പ്പെടെയുള്ള തെളിവെടുപ്പു പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇതു നിയമ വിരുദ്ധമാണെന്നാണ് ബിഎ ആളൂര്‍ വാദിച്ചത്. പൊലീസ് കസ്റ്റഡി അനുവദിക്കുന്നതു സംബന്ധിച്ച സുപ്രീം കോടതി നിര്‍ദേശത്തിനു വിരുദ്ധമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ദിവസവും കക്ഷികളെ കാണാന്‍ അനുവദിക്കണമെന്ന തന്റെ ആവശ്യം മജിസ്‌ട്രേറ്റ് പരിഗണിച്ചില്ലെന്നും ആളൂര്‍ അറിയിച്ചു.

കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്, ലൈല എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ കസ്റ്റഡി ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. കൃത്യമായ കാരണങ്ങള്‍ നിരത്തിയാണ് കസ്റ്റഡി അപേക്ഷ നല്‍കിയതെന്ന്, ഡിജിപി ഷാജി പി ചാലി കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ച ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു. എന്നാല്‍ പ്രതികളെ കാണാന്‍ അനുവദിക്കണമെന്ന അഭിഭാഷകന്റെ ആവശ്യം ന്യായമാണെന്ന് കോടതി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...