എലത്തൂരില്‍ സമവായ യോഗത്തിനിടെ എം കെ രാഘവന്‍ എംപി ഇറങ്ങിപ്പോയി ; ഡിസിസി ഓഫീസില്‍ ബഹളം

For full experience, Download our mobile application:
Get it on Google Play

എലത്തൂര്‍ : യുഡിഎഫില്‍ എലത്തൂര്‍ സീറ്റ് എന്‍സികെയ്ക്ക് നല്‍കിയതില്‍ പ്രതിഷേധം മുറുകുന്നു. കോഴിക്കോട് എംപി എം കെ രാഘവന്‍ സമവായ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. എന്‍സികെ സ്ഥാനാര്‍ത്ഥി സുല്‍ഫിക്കര്‍ മയൂരിയെ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി ഓഫിസില്‍ പ്രതിഷേധിച്ചു. സമവായ ചര്‍ച്ചയ്ക്കിടെയാണ് പ്രതിഷേധം. കെ വി തോമസ് അനുനയ യോഗം നടത്തുന്നതിനിടെയായിരുന്നു ബഹളം.

ഔദ്യോഗിക യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എന്‍സികെ നേതാവ് സുല്‍ഫിക്കര്‍ മയൂരി കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമത നേതാവ് യു വി ദിനേശ് മണിക്ക് ഒപ്പമാണ്. ഇദ്ദേഹവും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. മണ്ഡലത്തില്‍ യുഡിഎഫിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും മന്ദഗതിയിലാണ്. കോണ്‍ഗ്രസ് മണ്ഡലം ഏറ്റെടുക്കണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യം. ഘടകകക്ഷികള്‍ക്ക് കൊടുത്ത് മണ്ഡലത്തിലെ ജയസാധ്യത നശിപ്പിക്കരുതെന്നും പ്രവര്‍ത്തകര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...