വഴിക്കടവിൽ ജ്യേഷ്ഠൻ അനിയനെ കുത്തിക്കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറം വഴിക്കടവിൽ ജ്യേഷ്ഠൻ അനിയനെ കുത്തിക്കൊന്നു. മൊടപൊയ്ക സ്വദേശി വർഗീസ്( 53) ആണ് മരിച്ചത്. വർഗീസിന്റെ ജേഷ്ഠൻ രാജു (57) നെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു. വർഗീസിന്റെ വീട്ടിലെത്തിയാണ് കുത്തികൊലപ്പെടുത്തിയത്. ഇന്നലെ അർധരാത്രിയാണ് കൊലപാതകം നടന്നത്. ഇവര്‍ തമ്മിൽ സാമ്പത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. രാജു വര്‍ഗീസിനോട് നിരന്തരം പണം ആവശ്യപ്പെടുമായിരുന്നു. ബിസിനസ് ചെയ്യുന്ന ആളാണ് വര്‍ഗീസ്. മദ്യലഹരിയിലാണ് രാജു പലപ്പോഴും പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഇന്നലെ പകലും പണം ആവശ്യപ്പെട്ടിരുന്നു.

ഇത് നൽകാതിരുന്നതിനെ തുടര്‍ന്ന് ഇവര്‍ തമ്മിൽ തര്‍ക്കമുണ്ടാകുകയം ചെയിതിരുന്നു. ഇതിന്‍റെ വിരോധത്തിലാകാം രാജു രാത്രി കത്തിയുമായി വീട്ടിലെത്തി വര്‍ഗീസിനെ ആ ക്രമിച്ചതെന്ന് പോലീസ് പറയുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വര്‍ഗീസ് പുറത്തിറങ്ങിയതിനെ തുടര്‍ന്ന് രാജു ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...