മലിനജലം കുടിച്ചാൽ 2000 രൂപ നൽകാമെന്ന് യുവാക്കൾ ; പന്തയം ഏറ്റെടുത്ത് വയോധികൻ

For full experience, Download our mobile application:
Get it on Google Play

മധ്യപ്രദേശ് : പണത്തിന് വേണ്ടി മലിനജലം കുടിച്ച് വയോധികൻ. 2000 രൂപയാണ് മലിന ജലം കുടിച്ചാൽ നൽകാമെന്ന് ഒരുകൂട്ടം യുവാക്കൾ വാഗ്ദാനം ചെയ്തത്. തുടർന്ന് വയോധികൻ അതിന് തയ്യാറാവുകയായിരുന്നു. മധ്യപ്രദേശിലെ വിദിഷയിലാണ് സംഭവം നടന്നത്. ഞായറാഴ്ച പന്നാലാൽ എന്ന അറുപതുകാരൻ നടന്നുപോകുന്നതിനിടെ കൈയിലുണ്ടായിരുന്ന അടക്ക അഴുക്ക് ചാലിൽ വീണു.

ഉടൻ തന്നെ പന്നാലാൽ അതെടുത്ത് കഴുകി. ഇത് കണ്ടുനിന്ന സർപഞ്ച് പ്രതിനിധി ഉത്തം സിംഗും മറ്റ് യുവാക്കളും പന്നാലാലിനോട് എന്തുകൊണ്ടാണ് അത് ചെയ്തതെന്ന് ചോദ്യം ചെയ്തു. 2000 രൂപ തന്നാൽ മലിന ജലം കുടിക്കാമോ എന്ന് പന്തയം വെയ്ക്കുകയും ചെയ്തു. പന്തയം ജയിക്കാനായി പന്നാലാൽ ചാലിലെ വെള്ളം കുടിക്കുകയായിരുന്നു.

യുവാക്കൾ തനിക്ക് പണം തന്നുവെന്നും പന്നാലാൽ പറയുന്നു. എന്നാൽ വീഡിയോ പ്രചരിച്ചതോടെ സമൂഹമാധ്യമങ്ങളിൽ യുവാക്കൾക്കെതിരെ പ്രതിഷേധം ഇരമ്പുകയാണ്. നിരവധി പേരാണ് ആ നടപടിക്കെതിരെ രംഗത്തെത്തിയത്. ഇതുവരെ ആരും പരാതി നൽകിയിട്ടില്ലെന്ന് പോലീസ് സ്റ്റേഷൻ ഇൻചാർജ് ആനന്ദ്പൂർ പറഞ്ഞു. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്, അന്വേഷണം നടത്തിവരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...