20 ദിവസം ഭക്ഷണം നൽകാതെ മകൻ വീട്ടിൽ പൂട്ടിയിട്ട വയോധിക മരിച്ചു

For full experience, Download our mobile application:
Get it on Google Play

ബറേലി : ഉത്തർപ്രദേശിലെ പിലിഭിത്തിൽ മകൻ 20 ദിവസം ഭക്ഷണം നൽകാതെ വീട്ടിൽ പൂട്ടിയിട്ട വയോധിക മരിച്ചു. ബിലാസ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ദുർഗ പ്രസാദ് പ്രദേശത്താണ് സംഭവം. 63കാരിയായ ലീല ദേവിയാണ് മരിച്ചത്.  27കാരനായ മകൻ പങ്കജ് കുമാർ 20 ദിവസം മുമ്പ് വയോധികയെ വീട്ടിൽ പൂട്ടിയിടുകയായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു.

സോറിയാസിസ് ബാധിച്ച് കിടപ്പിലായിരുന്ന ഇവർക്ക് ഭക്ഷണവും ലഭിച്ചിരുന്നില്ല. ദേവിയും മകനും മാത്രമാണ് വീട്ടിൽ താമസം. ജോലി ആവശ്യങ്ങൾക്കായി കുമാർ മിക്ക ദിവസങ്ങളിലും വീട്ടിൽ ഉണ്ടാകാറില്ല. മകനായി തെരച്ചിൽ ആരംഭിച്ചതായും പോലീസ് അറിയിച്ചു. അയൽവാസിയായ മനീഷ് കുമാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് ഇവരുടെ വീട്ടിലെത്തിയപ്പോൾ ലീല ബോധമില്ലാത്ത നിലയിലായിരുന്നു. തുടർന്ന് 63കാരിയെ രക്ഷപ്പെടുത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ആദ്യം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഇവരെ പ്രവേശിപ്പിച്ചു. പിന്നീട് ജില്ല ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അയൽവാസികൾ ദേവിക്ക് ജനലിലൂടെ ഭക്ഷണം നൽകാൻ ശ്രമിച്ചിരുന്നതായും പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന് പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...