പെരുമ്പാവൂരിൽ മൊബൈൽ കട കുത്തിത്തുറന്ന് മോഷണം ; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

For full experience, Download our mobile application:
Get it on Google Play

എറണാകുളം : പെരുമ്പാവൂരിൽ മൊബൈൽ കട കുത്തിത്തുറന്ന് മോഷണം. അമ്പലച്ചിറയ്ക്ക് എതിർവശത്തുള്ള രസ്ന മൊബൈൽസിലാണ് മോഷണം നടന്നത്. പുതിയ മൊബൈൽ ഫോണുകളും സർവീസിനായി കൊണ്ടുവന്ന ഫോണുകളും പെൻഡ്രൈവുകളും നഷ്ടപ്പെട്ടിട്ടുണ്ട്. പെരുമ്പാവൂർ സ്വദേശി റെനീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. മൊബൈൽ കടയുടെ മുൻവശത്തെ ഷട്ടർ വലിച്ച് ഇളക്കിയ ശേഷമാണ് മോഷ്ടാക്കൾ അകത്തു കടന്നത്. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പെരുമ്പാവൂർ പോലീസ് അന്വേഷണം തുടങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...

മാസപ്പടി കേസ് : വീണയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി...

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...