എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരായ പീഡന കേസിലെ അഭിഭാഷകരെ പ്രതി ചേര്‍ത്ത പോലീസ് നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരായ പീഡന കേസിലെ പരാതിക്കാരിയെ മര്‍ദ്ദിച്ച കേസില്‍ അഭിഭാഷകരെ പ്രതി ചേര്‍ത്ത പോലീസ് നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അഭിഭാഷകരായ ജോസ് ജെ ചെരുവില്‍, അലക്സ് എം സക്കറിയ, പിഎസ് സുനീര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആണ് ഉത്തരവ്. പരാതിക്കാരിയെ അഭിഭാഷകരുടെ ഓഫീസില്‍ വെച്ച്‌ മര്‍ദ്ദിച്ചുവെന്നാണ് കേസ്. വഞ്ചിയൂര്‍ പോലീസിന്റെ എഫ് ഐ ആര്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. കേസില്‍ പരാതിക്കാരിക്ക് കോടതി നോട്ടീസ് അയച്ചു.

തങ്ങള്‍ക്കെതിരായ പരാതിക്ക് പിന്നില്‍ ദുരുദ്ദേശമുണ്ടെന്നാണ് ഹര്‍ജിയില്‍ അഭിഭാഷകര്‍ ആരോപിച്ചത്. എല്‍ദോസ് കുന്നപ്പിള്ളിയ്ക്ക് നിയമസഹായം നല്‍കുന്നതില്‍ നിന്ന് തടയുകയാണ് ലക്ഷ്യമെന്നായിരുന്നു അഭിഭാഷകര്‍ ഹ‍‍ര്‍ജിയില്‍ ആരോപിച്ചത്. പരാതിക്കാരിയെ മര്‍ദ്ദിച്ചുവെന്നത് കെട്ടിച്ചമച്ച ആരോപണമാണ്. ഇത് തെളിയിക്കാന്‍ സംഭവ സ്ഥലത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു.

വഞ്ചിയൂര്‍ പോലീസാണ് പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അഭിഭാഷകര്‍ക്കെതിരെ കേസെടുത്തത്. പരാതിക്കാരിയെ മര്‍ദ്ദിച്ചെന്ന കേസില്‍ നേരത്തെ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെതിരെ നേരത്തെ കോടതി ജാമ്യം നല്‍കിയിരുന്നു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് നേരത്തെ ജാമ്യം അനുവദിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...