പോസ്റ്റൽ ബാലറ്റ് സൗകര്യം ഒഴിവാക്കാന്‍ നിർദ്ദേശവുമായി  തെരഞ്ഞെടുപ്പ് കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പോസ്റ്റൽ ബാലറ്റ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിനാല്‍ പോസ്റ്റൽ ബാലറ്റ് സൗകര്യം ഒഴിവാക്കണം എന്ന നിർദ്ദേശവുമായി  തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് പ്രത്യേക കേന്ദ്രങ്ങളിൽ വോട്ടു രേഖപ്പെടുത്താൻ സൗകര്യം ഒരുക്കാം എന്ന ബദൽ നിർദ്ദേശമാണ് കമ്മീഷൻ മുന്നോട്ടു വെയ്ക്കുന്നത്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് വഴി വോട്ടു ചെയ്യാനുള്ള സൗകര്യം നിലവിൽ ഉണ്ട്. കൊവിഡ് കാലത്ത് കൂടുതൽ പേർക്ക് ഇതിനുള്ള സൗകര്യം നല്കി. എന്നാൽ പോസ്റ്റൽ ബാലറ്റ് ദുരുപയോഗം ചെയ്യുന്നു എന്നാണ് കമ്മീഷന്‍റെ കണ്ടെത്തൽ. നിലവിൽ പോസ്റ്റൽ ബാലറ്റ് വാങ്ങി പ്രത്യേക കേന്ദ്രങ്ങളിൽ വോട്ടു ചെയ്ത് തിരികെ നല്കാനുള്ള സൗകര്യമുണ്ട്.

പോസ്റ്റൽ ബാലറ്റ് വോട്ടെണ്ണൽ നടക്കുന്ന ദിവസം രാവിലെ തിരികെ എത്തിച്ചാൽ മതി എന്ന ചട്ടം നിലവിലുണ്ട്. ഈ ചട്ടം  ദുരുപയോഗം ചെയ്യുന്നു എന്നാണ് കമ്മീഷൻ പറയുന്നത്. ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് പ്രത്യേക കേന്ദ്രങ്ങളിൽ എത്തി വോട്ടു ചെയ്യാനുള്ള പകരം സംവിധാനം ഒരുക്കാം എന്നാണ് നിർദ്ദേശം. കമ്മീഷന്‍റെ ശുപാർശ നടപ്പാകാൻ നിയമത്തിൽ മാറ്റം വരുത്തേണ്ടി വരും എന്നിരിക്കെ ഇനി സർക്കാരാണ് തീരുമാനം എടുക്കേണ്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....