രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമ​സഭ തെരഞ്ഞെടുപ്പി​ന്റെ തീയതി ശനിയാഴ്ച പ്രഖ്യാപിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമ​സഭ തെരഞ്ഞെടുപ്പി​ന്റെ തീയതി ശനിയാഴ്ച പ്രഖ്യാപിക്കും. വൈകിട്ട് 3.30 തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്തസമ്മേളനത്തിലൂടെ അറിയിക്കും.ഗോവ, പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നിയമസഭ തെരഞ്ഞെടുപ്പ്. രാഷ്ട്രീയ പാര്‍ട്ടികളുടെ വമ്പന്‍ റാലികള്‍ക്കും പൊതുപരിപാടികള്‍ക്കും നിയന്ത്രണമുണ്ടാകും.

ഒമിക്രോണ്‍ വ്യാപനത്തി​ന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തര്‍പ്രദേശില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കൂടാതെ തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായവും തേടിയിരുന്നു. അതേസമയം യു.പിയില്‍ ഉള്‍പ്പെടെ പ്രചാരണ രംഗത്ത് സജീവമാണ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍. ഉത്തര്‍​പ്രദേശില്‍ വിര്‍ച്വല്‍ റാലികളും ഓണ്‍ലൈന്‍ പ്രചാരണവും വ്യാപിപ്പിക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...