തെരഞ്ഞെടുപ്പ് അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ചെലവ് നോക്കി പ്രകടനം കൊഴുപ്പിക്കാം
പ്രകടനങ്ങളുടെ ഭാഗമായോ പൊതുയോഗങ്ങളോടനുബന്ധിച്ചോ ചെണ്ടമേളം ഉള്‍പ്പെടുത്തിയാല്‍ പത്ത് അംഗടീമിന് 7000 രൂപ ചെലവ് കണക്കാക്കും.ഗാനമേളയും നാടന്‍പാട്ടുമായി ഹരം കൊള്ളിച്ചാല്‍ ഒരു പാട്ടുകാരന് 500 രൂപ ചെലവ് കണക്കാക്കും. ചെറിയ ഹൈഡ്രജന്‍ ബലൂണിന് 25 രൂപയും വലുതിന് 3300 രൂപയും കണക്കാക്കും. എട്ട് അംഗങ്ങളുള്ള നാദസ്വരത്തോടുകൂടിയ കാവടിയാട്ടം ടീമിന് പ്രതിദിനം പതിനായിരം രൂപയും പാട്ടും പാരഡിയുമായുള്ള പ്രചാരണത്തിന് ഒരു സിഡിക്ക് 14000 രൂപയും ബാന്‍ഡ് സെറ്റ് ആളൊന്നിന് 1000 രൂപയും കണക്കാക്കും. പഞ്ചവാദ്യം ദിവസത്തിന് 5000 രൂപ കണക്കാക്കും. തെരുവ് നാടകം അഞ്ച് അംഗ സംഘത്തിന് 2500 രൂപ ചെലവ് കണക്കാക്കും.

തെരഞ്ഞെടുപ്പ് ഡ്യൂട്ടി: സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരാവാനുള്ള
അപേക്ഷ തീയതി നീട്ടി

പത്തനംതിട്ട ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ (എസ്.പി.ഒ) മാരായി സേവനമനുഷ്ഠിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഇനിയും അപേക്ഷിക്കാമെന്ന് ജില്ലാ പോലീസ് മേധാവി വി അജിത് അറിയിച്ചു. എസ്.പി.ഒമാരുടെ ഒഴിവ് നിലവിലുള്ളതിനാലാണ് അപേക്ഷിക്കാനുള്ള തിയതി നീട്ടിയത്. 18 വയസ് പൂര്‍ത്തിയായ എന്‍.സി.സി, സ്‌കൗട്ട് വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍, വിമുക്ത ഭട•ാര്‍, അര്‍ധസൈനിക വിഭാഗത്തില്‍ നിന്ന് വിരമിച്ചവര്‍ എന്നിവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. ഏത് വിഭാഗത്തിലാണ് സര്‍വീസ് ചെയ്തതെന്നതിന്റെ കൃത്യമായ രേഖകള്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. ആധാര്‍ കാര്‍ഡിന്റെ കോപ്പിയും ബാങ്ക് അക്കൗണ്ടിന്റെ ഐ.എഫ്.എസ്.സി നമ്പരോടുകൂടിയ പകര്‍പ്പും വയ്ക്കണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ഇവിഎം, വിവിപാറ്റ് മെഷീനുകളുടെ വിതരണം നാളെയും (5) മറ്റന്നാളും (6)
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ വെയര്‍ ഹൗസില്‍ സൂക്ഷിച്ചിട്ടുള്ള ഇവിഎം, വിവിപാറ്റ് മെഷീനുകളുടെ വിതരണം നാളെയും (5) മറ്റന്നാളും (6) രാവിലെ എട്ടിന് ആരംഭിക്കും. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് മെഷിനുകള്‍ കൈമാറും.

അനുമതിയില്ലാതെ പ്രചരണം നടത്തുന്ന
വാഹനങ്ങള്‍ പിടിച്ചെടുക്കും

ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രചരണം നടത്തുന്ന വാഹനങ്ങള്‍ വാഹന പെര്‍മിറ്റ്, മൈക്ക് പെര്‍മിറ്റ് എന്നിവ നിര്‍ബന്ധമായും വാങ്ങിയിരിക്കണമെന്നും അനുമതിയില്ലാതെ പ്രചരണം നടത്തുന്ന വാഹനങ്ങള്‍ മുന്നറിയിപ്പില്ലാതെ പിടിച്ചെടുക്കുമെന്നും തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളോ അവരുടെ ഏജന്റുമാരോ രാഷ്ട്രീയ പാര്‍ട്ടികളോ ഓഡിറ്റോറിയങ്ങള്‍, കമ്യൂണിറ്റിഹാളുകള്‍ എന്നിവ അവരുടെ പരിപാടികള്‍ക്കായി ബുക്ക് ചെയ്യുമ്പോള്‍ പരിപാടിയുടെ തീയതി, സമയം എന്നിവ സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശം ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വറെ രേഖാമൂലം അറിയിക്കണമെന്നും വീഴ്ച വരുത്തുന്ന പക്ഷം 1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...