തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ചുമതലയേറ്റു ; പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറാം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ചുമതലയേറ്റു. വെള്ളിയാഴ്ച രാവിലെ തിരുവല്ല, ആറന്മുള, അടൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ പൊതുനിരീക്ഷകന്‍ സുരേഷ് കുമാര്‍ വസിഷ്ഠ് ഐഎഎസ്, റാന്നി, കോന്നി നിയമസഭാ മണ്ഡലങ്ങളിലെ പൊതുനിരീക്ഷക ഡോ. രേണു എസ്. ഫുലിയ ഐഎഎസ്, ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെയും പോലീസ് നിരീക്ഷകന്‍ അഷുതോഷ് കുമാര്‍ ഐപിഎസ്, അഞ്ചു നിയോജക മണ്ഡലങ്ങളിലെയും ചെലവ് നിരീക്ഷകന്‍ സ്വരൂപ് മന്നവ ഐആര്‍എസ് എന്നിവര്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

നിരീക്ഷകര്‍ വെള്ളിയാഴ്ച ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. പൊതുനിരീക്ഷകരായ സുരേഷ് കുമാര്‍ വസിഷ്ഠ്, ഡോ. രേണു എസ്. ഫുലിയ എന്നിവര്‍ പത്തനംതിട്ട ഗവ. ഗസ്റ്റ് ഹൗസിലും പോലീസ് നിരീക്ഷകന്‍ അഷുതോഷ് കുമാര്‍, ചെലവ് നിരീക്ഷകന്‍ സ്വരൂപ് മന്നവ എന്നിവര്‍ പത്തനംതിട്ട റെസ്റ്റ് ഹൗസിലുമാണ് ക്യാമ്പ് ചെയ്യുന്നത്. പൊതുജനങ്ങള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ക്ക് പരാതികളും വിവരങ്ങളും കൈമാറാം.

തിരുവല്ല, ആറന്മുള, അടൂര്‍, നിയമസഭാ മണ്ഡലങ്ങളിലെ പൊതുനിരീക്ഷകന്‍ സുരേഷ് കുമാര്‍ വസിഷ്ഠ്, ഫോണ്‍: 9447359540.

റാന്നി, കോന്നി നിയമസഭാ മണ്ഡലങ്ങളിലെ പൊതുനിരീക്ഷക ഡോ. രേണു എസ്. ഫുലിയ, ഫോണ്‍: 9447390640.

ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെയും പോലീസ് നിരീക്ഷകന്‍ അഷുതോഷ് കുമാര്‍, ഫോണ്‍: 9447372470.

അഞ്ചു നിയോജക മണ്ഡലങ്ങളിലെയും എക്പെന്‍ഡിച്ചര്‍ നിരീക്ഷകന്‍ സ്വരൂപ് മന്നവ, ഫോണ്‍: 9447371890.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....