ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ ചൈനയില്‍ നിന്ന് ഇനി വൈദ്യുതി ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യില്ല. തന്ത്രപ്രധാനമായ, സുപ്രധാന മേഖലയാണിത്. ഈ മേഖലയില്‍ ഇനി ചൈനീസ് ഉപകരണങ്ങള്‍ വേണ്ട, ഊര്‍ജ്ജ മന്ത്രി ആര്‍.കെ. സിങ് വ്യക്തമാക്കി.
സംസ്ഥാനങ്ങള്‍ ഇവ ഇറക്കുമതി ചെയ്യാനും അനുവദിക്കില്ല. ഒരു തരത്തിലുള്ള ഉപകരണങ്ങളും ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യരുതെന്ന് സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍ക്കും നിര്‍ദ്ദേശം നല്‍കി. 2018-2019 കാലത്ത് ഇന്ത്യ 71,000 കോടിയുടെ ഇലക്‌ട്രിക് ഉപകരണങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇതില്‍ 20,000 കോടിയുടേതും ചൈനീസാണ്, മന്ത്രി പറഞ്ഞു.