കുണ്ടറയില്‍ റോഡിന് നടുവില്‍ വൈദ്യുതിപോസ്റ്റ് ; 23 കോടിയുടെ പള്ളിമുക്ക് – മണ്‍റോതുരുത്ത് ആധുനിക റോഡ്‌ നേരില്‍ക്കാണാന്‍ ജനത്തിരക്ക്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കുണ്ടറയിലെ പണി കഴിഞ്ഞ റോഡ് ആണ് ഇപ്പോള്‍ നാട്ടുകാരുടെ സംസാര വിഷയം. റോഡ് പണി തീര്‍ന്നപ്പോള്‍ ഇലക്‌ട്രിക് പോസ്റ്റ് റോഡിന് ഒത്തനടുക്ക്. മണ്‍റോ തുരുത്ത് പഞ്ചായത്തിലാണ് ഈ വിചിത്ര കാഴ്ച. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലമാണ് റോഡിന് മധ്യത്തില്‍ പോസ്റ്റ് വന്നത്. കനറാ ബാങ്ക്-പേഴുംതുരുത്ത് റോഡില്‍ എസ്.വളവിന് 200 മീറ്റര്‍ അടുത്താണ് സംഭവം. ഈ പോസ്റ്റ് അപകടം വിളിച്ചുവരുത്തുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിച്ച റോഡാണിത്. യാത്രക്കാര്‍ക്ക് സഹായകമാകാന്‍ പണിത റോഡ് ഇപ്പോള്‍ നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ പ്രശ്നമായിരിക്കുകയാണ്. വിചിത്ര കാഴ്ച വിവാദമായതോടെ പോസ്റ്റിന് മുമ്പില്‍ റിഫ്ലക്ടര്‍ സ്ഥാപിച്ച്‌ പരിഹാരം കാണാമെന്നാണ് അധികൃതര്‍ പറയുന്നത്. വിഷയം ഉടന്‍ ബന്ധപ്പെട്ടവരെ അറിയിക്കുമെന്ന് സ്ഥലം എം എല്‍ എ പറയുന്നു.

പോസ്റ്റ് കൂട്ടാതെ റോഡ് പോകുന്ന ഭാഗത്തെ സൈഡ് ഭിത്തി കെട്ടിയതിലും അപാകതയുണ്ട്. പല ഭാഗത്തും കല്ല് ഇടിഞ്ഞിട്ടുണ്ട്. 23 കോടി നിര്‍മ്മാണ ചിലവിലാണ് പള്ളിമുക്ക് – മണ്‍റോതുരുത്ത് റോഡിന്റെ  നിര്‍മ്മാണം നടക്കുന്നത്. അധികൃതരുടെ അനാസ്ഥമൂലം കോടികളുടെ നഷ്ടമാണ് ഇനി സംഭവിക്കാന്‍ പോകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...