ഇലക്ട്രിക്ക് വാഹന ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ ഉപഭോക്തൃ സൗഹൃദമാക്കും : കെ കൃഷ്ണന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

കെഎസ്ഇബി കേരളത്തിലുടനീളം സ്ഥാപിച്ച വൈദ്യുതി വാഹന ചാര്‍ജിംഗ് സ്റ്റേഷനുകളുടെ സമഗ്രമായ നവീകരണം ലക്ഷ്യമാക്കി രൂപം നല്‍കിയ ഇ.വി. ആക്‌സിലറേറ്റര്‍ സെല്ലിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. വൈദ്യുതി വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണെന്നും അവയ്ക്ക് ആവശ്യമായത്ര സുസജ്ജമായ ചാര്‍ജിംഗ് ശൃംഘല കേരളത്തിലുടനീളം സൃഷ്ടിക്കാന്‍ കെഎസ്ഇബിക്ക് കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുടെ ശൃംഖല സ്ഥാപിക്കാന്‍ കെഎസ്ഇബിയ്ക്കും അനര്‍ട്ടിനും സാധിച്ചിട്ടുണ്ടെങ്കിലും പരാതികള്‍ സത്വരമായി പരിഹരിച്ചുകൊണ്ട് ഏറ്റവും മികച്ച സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന കാര്യത്തിലും ശ്രദ്ധയൂന്നേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ‘റീവാമ്പിംഗ് ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജ്ജിംഗ് എക്കോ സിസ്റ്റം ഇന്‍ കേരള’ എന്ന വിഷയത്തില്‍ കെ.എസ്.ഇ.ബി. റോക്കി മൌണ്ടന്‍ ഇന്‍സ്റ്റിറ്റിയുട്ടുമായി സഹകരിച്ച് തിരുവനന്തപുരത്ത് നടത്തിയ വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

1.66 കോടി സർക്കാർ രേഖകളുമായി പബ്ലിക് പോർട്ടൽ ആരംഭിച്ച് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സാർത്ഥക്...

0
ഡൽഹി: 1.66 കോടി സർക്കാർ രേഖകളുമായി പബ്ലിക് പോർട്ടൽ ആരംഭിച്ച് പന്ത്രണ്ടാം...

പരിധികളില്ലാതെ കോൺട്രാക്റ്റ് വർക്കുകൾ ഊരാളുങ്കലിന് നൽകുന്നതിൽ നിയന്ത്രണമേർപ്പെടുത്തുന്നത് പരിശോധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി. കെ...

0
തിരുവനന്തപുരം: പരിധികളില്ലാതെ കോൺട്രാക്റ്റ് വർക്കുകൾ ഊരാളുങ്കലിന് നൽകുന്നതിൽ നിയന്ത്രണമേർപ്പെടുത്തുന്നത് പരിശോധിക്കുമെന്ന് പൊതുമരാമത്ത്...

യാത്രക്കാരെ കുത്തിനിറച്ച് ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി പ്രിയദര്‍ശിനി സൗജന്യ യാത്ര ; കൂടുതല്‍ ബസുകള്‍ അനുവദിക്കണമെന്ന്...

0
പത്തനംതിട്ട: കെ.എസ്.ആര്‍.റ്റി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ വലിയ തിരക്കാണ് ഇപ്പോള്‍...

ആഞ്ഞടിച്ച് ‘തൂഫാൻ’; പത്തനംതിട്ട ജില്ലയാകെ അരിച്ചു പെറുക്കി പോലീസ് പരിശോധന

0
പത്തനംതിട്ട: ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെ നിർദ്ദേശപ്രകാരം ജില്ലയിലെ 220...