സാങ്കേതിക തകരാർ : മൂന്ന് മണിക്കൂർ വൈകി ; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ഷൊർണൂർ: സാങ്കേതിക തകരാറിനെ തുട‍ർന്ന് വഴിയിൽ കുടുങ്ങിയ കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് ട്രെയിൻ യാത്ര പുനരാരംഭിച്ചു. മൂന്ന് മണിക്കൂർ വൈകി ഓടുന്ന ട്രെയിനിന് അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു. കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് വേഗത്തിൽ നെടുമ്പാശേരിയിൽ എത്താൻ വേണ്ടിയാണ് സ്റ്റോപ്പ്. ട്രെയിൻ വൈകിയ സാഹചര്യത്തിൽ യാത്രക്കാർ നേരിട്ട അസൗകര്യം പരിഹരിക്കാനാണ് ശ്രമം. ഷൊർണൂർ പാലത്തിന് സമീപത്ത് വെച്ചാണ് ട്രെയിൻ സാങ്കേതിക തകരാർ നേരിട്ടത്. വാതിൽ തുറക്കാനാകാതിരുന്ന ട്രെയിനിൽ എസിയും പ്രവർത്തിച്ചില്ല. ഒരു മണിക്കൂറോളം വഴിയിൽ കിടന്ന ട്രെയിൻ പിന്നീട് ഷൊർണൂർ റെയിൽവെ സ്റ്റേഷനിലേക്ക് തിരിച്ചെത്തിച്ച ശേഷം തകരാർ പരിഹരിക്കുകയായിരുന്നു. ഇതിന് ശേഷമാണ് യാത്ര തുട‍ർന്നത്. വന്ദേ ഭാരതിൻ്റെ പവർ സർക്യൂട്ടിലാണ് തകരാ‍ർ ഉണ്ടായതെന്നാണ് പ്രാഥമിക കണ്ടെത്തൽ. ട്രെയിൻ തിരുവനന്തപുരത്ത് എത്തിച്ച് കൂടുതൽ പരിശോധന നടത്തുമെന്ന് റെയിൽവെ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കനത്ത മഴ ; വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

0
കൽപ്പറ്റ: ശക്തമായ മഴയും ഓറഞ്ച് അലർട്ടും തുടരുന്ന സാഹചര്യത്തിൽ വയനാട്...

രാജ്യത്തെ ദേശീയപാതകളുടെ തകർച്ചയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ 11 ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് പുറത്താക്കി

0
ഡൽഹി: ദേശീയപാതകളുടെ തകർച്ചയുമായി ബന്ധപ്പെട്ട സംഭവങ്ങളെ തുടർന്ന് കേന്ദ്ര റോഡ് ഗതാഗത...

ന്യൂനപക്ഷ പീഡനം സംഘപരിവാര്‍ അജണ്ട : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : ന്യൂനപക്ഷങ്ങളെ പീഡിപ്പിച്ച് രാജ്യത്ത് വര്‍ഗീയ സംഘര്‍ഷം വളര്‍ത്തുന്നത് സംഘപരിവാര്‍...

ഓട നിര്‍മ്മാണത്തിന്റെ പേരില്‍ പത്തനംതിട്ട ടൗൺ സ്ക്വയറിന്റെ പടികൾ തകർത്തു : പ്രതിഷേധവുമായി പ്രതിപക്ഷം

0
പത്തനംതിട്ട : നഗരത്തിലെ ഏറ്റവും ആകർഷകമായ പൊതു ഇടമായ പത്തനംതിട്ട ടൗൺ...