ഒഴിഞ്ഞുകിടക്കുന്ന വീടിന് രണ്ട് കോടി രൂപ വൈദ്യുതി ബില്ല് ; കണ്ണുതള്ളി വീട്ടമ്മ

For full experience, Download our mobile application:
Get it on Google Play

കാക്കിനാഡ : പൂട്ടിയിട്ട വീടിന് രണ്ട് കോടി രൂപ വൈദ്യുതി ബില്ല്. ആന്ധ്രയിലെ സാമർലക്കോട്ടയിലെ ടിഡ്‌കോ കോളനിയിൽ താമസിക്കുന്ന ദാസരി ദുർഗ എന്ന സ്ത്രീയാണ് തന്റെ മൊബൈൽ ഫോണിൽ വന്ന വൈദ്യുതി ബില്ല് കണ്ട് ഞെട്ടിയത്. സ്വന്തം ഉടമസ്ഥതയിലുള്ള ചെറിയ ഫ്ലാറ്റ് മാസങ്ങളായി ഒഴിഞ്ഞു കിടക്കുകയായിരുന്നു. അവിടെ ആരും താമസിക്കുന്നു പോലുമില്ല. എന്നാൽ കഴിഞ്ഞ ദിവസം ഓൺലൈനായി ബില്ല് പരിശോധിച്ച ദുർഗയുടെ കണ്ണുകൾ തള്ളിയത്. 1,99,81,809 രൂപ (ഏകദേശം 1.99 കോടി) രൂപയാണ് ബില്ല് വന്നത്.

ഒരു ബൾബ് പോലും കത്താത്ത വീട്ടിലാണ് ഇത്രയും വലിയ തുക രേഖപ്പെടുത്തിയിരിക്കുന്നത്. വിവരം അറിഞ്ഞ അയൽവാസികളും ബന്ധുക്കളും ആദ്യം വിശ്വസിക്കാൻ മടിച്ചു. സംഗതി വൈറലായതോടെ എല്ലാവരും ദുർഗയുടെ വീട്ടിലേക്ക് ഒഴുകിയെത്തി. പൂട്ടിയിട്ട ഒരു സാധാരണ ഫ്ലാറ്റിൽ എങ്ങനെയാണ് ഇത്രയും തുകയുടെ വൈദ്യുതി ഉപയോഗം നടന്നതെന്ന് നാട്ടുകാർക്കും പിടികിട്ടിയില്ല. പരിഭ്രാന്തരായ ദുർഗയുടെ ബന്ധുക്കൾ ഉടൻ തന്നെ പ്രാദേശിക വൈദ്യുതി ഓഫീസിലേക്ക് ഓടിയെത്തി.

പരാതി ലഭിച്ചതിനെ തുടർന്ന് ആന്ധ്രാപ്രദേശ് ഈസ്റ്റേൺ പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ പരിശോധനയിലാണ് കളിയിലെ ട്വിസ്റ്റ് പുറത്തുവന്നത്. പുതിയ ഇലക്ട്രിസിറ്റി മീറ്റർ സ്ഥാപിച്ചപ്പോൾ ഉണ്ടായ സാങ്കേതിക തകരാറാണ് ദുർഗയെ ശരിക്കും ‘ഷോക്കടിപ്പിച്ചത്’. മീറ്റർ റീഡിംഗിലെ പിശക് കാരണം കമ്പ്യൂട്ടർ വഴി ബില്ല് ജനറേറ്റ് ചെയ്തപ്പോൾ തുക കോടികളിലേക്ക് കുതിക്കുകയായിരുന്നു. തെറ്റ് ബോധ്യപ്പെട്ട അധികൃതർ ഉടനടി ആ ഭീമൻ ബില്ല് റദ്ദാക്കി.

യഥാർത്ഥ റീഡിംഗ് എടുത്തപ്പോൾ ദുർഗ അടയ്ക്കേണ്ടി വന്നത് വെറും 147 രൂപ മാത്രം! ഒരു നിമിഷം കൊണ്ട് ദുർഗയുടെ തലയിൽ നിന്ന് ഇറക്കിവെച്ചത് രണ്ട് കോടിയോളം രൂപയുടെ വലിയൊരു ബാധ്യതയായിരുന്നു. സാങ്കേതിക വിദ്യകൾ നമ്മെ സഹായിക്കാറുണ്ടെങ്കിലും, ചെറിയൊരു പിഴവ് ഒരാളെ എങ്ങനെ മുനമുനയിൽ നിർത്തും എന്നതിന് ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ സംഭവം. എന്തായാലും ‘രണ്ട് കോടിയുടെ ബില്ല് കിട്ടിയ വീട്ടമ്മ’ എന്ന പേരിൽ ദുർഗ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...