കവിയൂർ വൈ.എം.സി.എയിൽ അന്തർദേശീയ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കവിയൂർ : സ്ത്രീകളുടെ ശക്തിയും ധൈര്യവും ത്യാഗവും സ്നേഹവും ആദരിക്കുന്ന സമൂഹമായി നാം മാറണമെന്നും സ്ത്രീ കുടുംബത്തിന്റെ ഹൃദയവും സമൂഹത്തിന്റെ ശക്തിയുമാണെന്നും അമ്മയായും സഹോദരിയായും ഭാര്യയായും സുഹൃത്തായും അധ്യാപികയായും നേതാവായും അവർ ലോകത്തെ മനോഹരമാക്കുന്നുവെന്നും സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ.എലിസബേത്ത് മാമ്മൻ മത്തായി പറഞ്ഞു. സ്ത്രീകളെ ആദരിക്കുകയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും സമത്വം ഉറപ്പാക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ പൊതുവായ കടമയാണെന്നും അവർ പറഞ്ഞു.

വൈ.എം.സി.എ സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയനും വനിതാ ഫോറവും സംയുക്തമായി കവിയൂർ വൈ.എം.സി.എയിൽ സംഘടിപ്പിച്ച അന്തർദേശീയ വനിതാ ദിനാഘോഷവും വനിതാ സംഗമവും ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അവര്‍. വനിതാ ഫോറം സംസ്ഥാന അധ്യക്ഷ ജൂലി അനിൽ അധ്യക്ഷത വഹിച്ചു. വൈ.എം.സി.എ കേരള റീജിയൺ ചെയർമാൻ പ്രൊഫ.അലക്സ് തോമസ് മുഖ്യാതിഥിയായിരുന്നു. ദേശീയ വൈ.ഡബ്ല്യു.സി.എ വൈസ് പ്രസിഡന്റ് ഡോ.ആനി തോമസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സ്ത്രീ ശക്തി അവാർഡ് ജേതാവ് അഡ്വ.സീന സാറാ മജ്നുവിനെ ചടങ്ങിൽ ആദരിച്ചു.

വനിതാ ഫോറം ജനറൽ കൺവീനർ സുജ ജോൺ, റീജണൽ യൂത്ത്, വിമൺ ആൻഡ് ചിൽഡ്രൻസ് കൺസേൺ കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്കോ, സംസ്ഥാന സെക്രട്ടറി ഡോ.റെജി വർഗീസ്, സബ് റീജൻ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വനിതാ ഫോറം കൺവീനർ ശാന്തി വിൽസൺ, ജോ ഇലത്തിമൂട്ടിൽ, കവിയൂർ വൈ.എം.സി.എ പ്രസിഡന്റ് ജേക്കബ് മാത്യു, സെക്രട്ടറി കെ.സി.മാത്യു എന്നിവർ പ്രസംഗിച്ചു. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച കവിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ അപ്പുക്കുട്ടൻ, സി.ഡി.എസ് ചെയർപേഴ്സൺ സുക്ഷമ പി. ഡേവിഢ്സൺ, ഓട്ടോറിക്ഷ ഡ്രൈവർ സിന്ധു അനിൽ, റെയ്മോൾ ജോൺസൺ, ഗ്രേസി മാത്യു, ഡോ.ഷേർലി ഫിലിപ്പ്, സ്റ്റെല്ലാ വർഗീസ്, സലാമ്മ ജോൺ, സിനി മോൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...