വൈദ്യുതി കണക്ഷൻ : കണക്ടഡ് ലോഡിൽ ഇപ്പോൾ മാറ്റം വരുത്താം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വൈദ്യുതി കണക്ഷൻ എടുത്ത സമയത്ത് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ഉപകരണങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്നുണ്ടോ? ഉണ്ട് എന്നാണ് ഉത്തരമെങ്കിൽ നിങ്ങളുടെ കണക്ടഡ് ലോഡ് വർദ്ധിപ്പിക്കാൻ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. കണക്ടഡ് ലോഡ് വർദ്ധിപ്പിക്കുന്നതിന് നിലവിലുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് ഉപഭോക്താക്കൾക്ക് സുവർണ്ണാവസരം ഒരുക്കിയിരിക്കുകയാണ് കെ എസ് ഇ ബി. ഇതിന് 2026 മാർച്ച് 31 വരെ മാത്രമേ അവസരമുണ്ടാകൂ. അപേക്ഷാഫീസ്, ടെസ്റ്റിംഗ് ഫീസ്, അഡീഷണൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ ഇളവ് ചെയ്തിട്ടുണ്ട്. എന്നാൽ ആവശ്യപ്പെടുന്ന അധിക ലോഡ് നൽകുന്നതിനോ വോൾട്ടേജ് ലെവലിൽ വരുന്ന വ്യത്യാസം മൂലമോ വിതരണ ശൃംഖലയിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ ആയതിനാവശ്യമായ തുക മാത്രം ഉപഭോക്താവ് അടയ്ക്കേണ്ടി വരും.

എല്ലാ വിഭാഗം എൽ.ടി ഉപഭോക്താക്കൾക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. എന്നാൽ ഏതെങ്കിലും നിയമപര അധികാരികളിൽ നിന്ന് എതിർപ്പ് നിലനിൽക്കുന്ന സാഹചര്യങ്ങളിൽ, ബന്ധപ്പെട്ട എതിർപ്പ് പരിഹരിച്ച ശേഷമേ ഈ പദ്ധതിയുടെ ഭാഗമായി ലോഡ് റെഗുലറൈസേഷൻ അനുവദിക്കുകയുള്ളു. കെ.എസ്.ഇ.ബി.എൽ.യിൽ ഓൺലൈനായി രജിസ്റ്റർ ചെയ്തിരിക്കുന്ന ഉപഭോക്താക്കൾക്ക് wss.kseb.in എന്ന വെബ്സൈറ്റിലൂടെ കണക്റ്റഡ് ലോഡ് റെഗുലറൈസേഷൻ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അതത് ഇലക്‌ട്രിക്കൽ സെക്ഷൻ ഓഫീസുകളിൽ പൂരിപ്പിച്ച അപേക്ഷയും ഉപഭോക്താവിന്റെ തിരിച്ചറിയൽ രേഖയും, കണക്റ്റഡ് ലോഡ് സംബന്ധിച്ച ഡിക്ലറേഷനും നൽകി അപേക്ഷിക്കാനും സൗകര്യമുണ്ട്. മറ്റൊരു രേഖയും സമർപ്പിക്കാതെ, പണച്ചെലവില്ലാതെ എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും ഈ അവസരം വിനിയോഗിക്കാനാവുന്നതാണ്. ഈ സുവർണ്ണാവസരം ഉപയോഗപ്പെടുത്തൂ, ഭാവിയിലെ നിയമനടപടികൾ ഒഴിവാക്കൂ…

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...