കാട്ടാന ചരിഞ്ഞത് തോട്ട കടിച്ചിട്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് ; കേസ്

For full experience, Download our mobile application:
Get it on Google Play

റാന്നി : വായിലേറ്റ മുറിവു മൂലം തീറ്റയെടുക്കാന്‍ കഴിയാതിരുന്നതാണ് കുരുമ്പന്‍മൂഴി പൊനച്ചി ഭാഗത്തു കണ്ട കാട്ടാന ചരിയാന്‍ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ജനവാസ മേഖലയോടു ചേര്‍ന്ന് സാമൂഹ്യ വിരുദ്ധര്‍ കാട്ടുപന്നിയെ പിടിക്കാന്‍ വെച്ച പടക്കം കടിച്ചതു മൂലമുണ്ടായതാകാം മുറിവെന്നാണ് നിഗമനം. കഴിഞ്ഞ ഒരു വര്‍ഷമായി ഈ ആന ജനവാസ മേഖലകളിലെ നിത്യ സന്ദര്‍ശകനായിരുന്നു. കാടിറങ്ങുന്ന ആന കിലോമീറ്ററുകളോളം ദൂരത്തില്‍ എത്തി നാട്ടില്‍ കൃഷി നശിപ്പിച്ചിരുന്നു.

ആന സ്ഥിരമായി ജനവാസ മേഖലകളിലെ കൃഷിയിടങ്ങളില്‍ എത്തി നാശം വിതയ്ക്കുന്നതില്‍ വനം വകുപ്പിനെതിരെ ജനരോഷവും ശക്തമായിരുന്നു. ഒരാഴ്ച മുമ്പും കുരുമ്പന്‍മൂഴി, ഇടത്തിക്കാവ് മേഖലകളില്‍ ആന എത്തിയിരുന്നു. അന്ന് കാടിറങ്ങിയ ആന വീടിന്‍റെ മതിലും തെങ്ങും മറിച്ചിട്ട ശേഷം വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കാനും ശ്രമിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് പനംകുടന്ത പൊനച്ചി ഭാഗത്ത് ചരിവുള്ളിടത്ത് ഉരുണ്ടു വന്ന രീതിയില്‍ ആനയെ കണ്ടെത്തിയത്. ചൊവ്വാഴ്ച വനം വകുപ്പിന്‍റെ കോന്നി സ്ക്വാഡിലെ സര്‍ജന്‍ ഡോ.ശ്യാംചന്ദ്രന്‍റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയാണ് ആനയെ അതേ സ്ഥലത്ത് സംസ്ക്കരിച്ചത്.

രണ്ടാഴ്ചയിലേറെയായി ആന തീറ്റയെടുത്തിട്ടില്ലെന്നാണ് നിഗമനം. മുറിവിന്‍റെ രീതിയും പഴക്കവും കണ്ടെത്താന്‍ ഫോറന്‍സിക് പരിശോധനയും നടത്തി. അസ്വാഭാവിക രീതിയില്‍ ആന ചരിഞ്ഞതിന് വനംവകുപ്പ് കേസെടുത്ത് അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്. ആനയുടെ ജഢം ഇന്നു കൊണ്ടാണ് പൂര്‍ണ്ണമായും കത്തിയമര്‍ന്നത്. അതിനാല്‍ വിശദമായ അന്വേക്ഷണം ആരംഭിച്ചില്ലെന്നും റിപ്പോര്‍ട്ട് കോടതിക്കു കൈമാറിയതായും കണമല സ്റ്റേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജിമോന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...