അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഇനി ആനകളെ എത്തിക്കാം ; ആനക്കടത്തിനും കൈമാറ്റത്തിനും അനുമതി

For full experience, Download our mobile application:
Get it on Google Play

തൃശൂർ : ആനക്കടത്തിനും കൈമാറ്റത്തിനും അനുമതി നൽകി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. നാട്ടാനകളുടെ ക്ഷാമത്തിൽ ഉത്സവ എഴുന്നള്ളിപ്പുകൾ ഇല്ലാതാവുമെന്ന ഉത്സവപ്രേമികളുടെയും സംഘാടകരുടെയും ആശങ്കക്ക് ഇതോടെ അറുതിയായി. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് ഇനി ആനകളെ എത്തിക്കാന്‍ കഴിയും. സംസ്ഥാനത്തിനകത്തെ ആന കൈമാറ്റങ്ങൾക്കും നിയമ തടസ്സമില്ല. ഉടമസ്ഥത സര്‍ട്ടിഫിക്കറ്റുള്ള ഏത് ആനകളെയും എവിടേക്കും കൈമാറാം.വ്യാഴാഴ്ച രാത്രിയോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. തൃശൂരിലെ പൂരം സംഘാടകരായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ വിലക്ക് നീക്കി ഉത്സവ എഴുന്നള്ളിപ്പുകൾക്ക് ആനകളെ കൊണ്ടുവരുന്നതിനുള്ള അനുമതിക്കായി കേന്ദ്രസർക്കാറിനെ സമീപിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് വിജ്ഞാപന തലേന്ന് ആനക്കടത്തിനുള്ള അനുമതി വിജ്ഞാപനം പുറപ്പെടുവിച്ചതിൽ രാഷ്ട്രീയ താൽപര്യമുണ്ടെന്ന് ആക്ഷേപമുണ്ട്. വിവിധ ദേവസ്വങ്ങളും വ്യക്തികളുമടക്കം നിരവധി ആളുകൾ കേരളത്തില്‍ ആനകളെ വാങ്ങാന്‍ സർക്കാറിന്റെ അനുമതിക്കായി കാത്തിരിക്കുന്നുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജപ്പാനിൽ മലയാളി യുവതി ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച സംഭവം ; ദേവികയുടെ മൃതദേഹം...

0
ഇരിട്ടി: ജപ്പാനിലെ ഗിഫുവിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ...

വീഴ്ചകളുടെ ഉത്തരവാദിത്വം നേതാക്കൾ ഏറ്റെടുക്കണം ; നിർദേശവുമായി സിപിഎം കരട് രേഖ

0
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പരാജയങ്ങളുടെയും സംഘടനാപരമായ വീഴ്ചകളുടെയും ഉത്തരവാദിത്വം നേതാക്കൾ ഏറ്റെടുക്കണമെന്ന്...

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു ; ഡൽഹിയിൽ യെല്ലോ അലർട്ട്

0
ന്യൂഡൽഹി: ബിഹാറിനും ഉത്തർപ്രദേശിനും പുറമേ ഉത്തരാഖണ്ഡിലും നാശം വിതച്ച് കനത്ത മഴ....

ആക്രിയായി റെയിൽ ക്ലിപ്പ് മുതൽ തീവണ്ടി എൻജിൻവരെ ; പഴയപാലങ്ങൾ പൊളിച്ചുവിറ്റ്‌ റെയിൽവേ

0
പയ്യന്നൂർ : പഴയ പാലങ്ങൾ റെയിൽവേ ആക്രിവിലയ്ക്ക്‌ വിൽക്കുന്നു. 1907-ൽ ബ്രിട്ടീഷുകാർ...