മാനം കറുത്തതേയുള്ളു…എലിയറക്കല്‍ പള്ളിക്ക് സമീപം പുതിയതായി ടാര്‍ ചെയ്ത പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാത പാളികളായി പൊളിയുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാനം കറുത്തതേയുള്ളു…എലിയറക്കല്‍ പള്ളിക്ക് സമീപം പുതിയതായി ടാര്‍ ചെയ്ത പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാത പാളികളായി പൊളിയുന്നു. ഒന്നാം ഘട്ട ടാറിങ് പൂര്‍ത്തിയായ പുനലൂര്‍ മുവാറ്റുപഴ സംസ്ഥാന പാതയിലെ കോന്നി പുനലൂര്‍ റീച്ചിലെ കോന്നി എലിയറക്കല്‍ പള്ളിക്ക് മുന്‍ഭാഗത്ത് ടാറിങ് പൊട്ടി ഇളകുകയും , ടാറിംഗ് പാളികളായി ഇളകുകയും ചെയ്തതായി പരാതി. തിങ്കളാഴ്ച വൈുന്നേരം കനത്ത മഴ പെയ്തിരുന്നു. ഇങ്ങനെ ഒറ്റ മഴയില്‍ പോകുന്ന എന്തു വികസനവും അത്യാധുനിക ടാറിങ്ങും ആണെന്ന് പൊതു പ്രവര്‍ത്തകര്‍ ചോദിക്കുന്നു. സംസ്ഥാന പാതയിലെ കോന്നി പുനലൂര്‍ റീച്ചിലെ പണികളില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

തിങ്കളാഴ്ചയിലെ മഴ കഴിഞ്ഞ് നേരം വെളുത്തപ്പോഴേക്കും ടാറിംഗ് കൂടുതല്‍ ഭാഗത്ത് ഇളകി മാറിയ നിലയിലാണ് റോഡിന്‍റെ അവസ്ഥ. ശബരിമല മണ്ഡലകാലം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ഉള്ളപ്പോഴാണ് പ്രധാന ശബരിമല പാതയായ പുനലൂര്‍ മൂവാറ്റു പുഴ സംസ്ഥാന പാത താറുമാറായിരിക്കുന്നത്. ഇങ്ങനെ പണികള്‍ പൂര്‍ത്തിയാക്കാതെയും പൂര്‍ത്തിയായത് ഇങ്ങനെ തകരുകയും ചെയ്യുന്നത് തിരക്ക് കൂടുന്ന ശബരിമല മണ്ഡലകാലത്ത് അപകടങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും നാട്ടുകാര്‍ പറയുന്നു.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....