പ്രശസ്ത എമിറാത്തി വ്‌ളോഗർ ഖാലിദ് അൽ അമീരി കേരളത്തിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സോഷ്യൽ മീഡിയകളിലെ ജനപ്രിയ താരങ്ങളായ യു എ ഇ വ്‌ളോഗർ ഖാലിദ് അൽഅമീരിയും പത്നി സലാമ അൽ അമിരിയും കേരളത്തിൽ. ” ദൈവത്തിന്റെ സ്വന്തം നാടിന്റെ ” പ്രകൃതിഭംഗി ആസ്വദിക്കാനും സംസ്കാരത്തെ അടുത്തറിയാനും രുചി വൈവിധ്യങ്ങൾ തേടിയുമാണ് ഇരുവരുടെയും സന്ദർശനം.

കൊച്ചിയിൽ ചായകടനടത്തി, അതിന്റെ വരുമാനം കൊണ്ട് ലോകരാജ്യങ്ങൾ സന്ദർശിക്കുന്ന വൃദ്ധദമ്പതികൾ വിജയനെയും പത്നി മോഹനയെയും ഇരുവരും സന്ദർശിച്ചു. കൊച്ചിയിലെ ഇരുവരുടേയും ശ്രീ ബാലാജി കോഫി ഹൌസിൽ നേരിട്ടെത്തിയാണ് ദമ്പതികൾ സ്നേഹം പങ്കുവച്ചത്. ഈ പ്രായത്തിലും ദമ്പതിമാർ എന്ന നിലയിൽ പരസ്പരപൂരകമായി പ്രവൃത്തിക്കുന്ന വിജയനും പത്നിയും മാതൃകയാണെന്ന് ഇരുവരും പറഞ്ഞു. സന്ദർശനത്തിന്റെ ചിത്രങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിട്ടുണ്ട്.

വെള്ളിയാഴ്ച ആരംഭിച്ച സന്ദർശനത്തിനിടയിൽ കേരളത്തിൽ വിവിധ ജില്ലകളിൽ ഖാലിദ് അമീരി പോകുന്നുണ്ട്. കേരളത്തിലെ ഓരോ അനുഭവങ്ങളും വ്‌ളോഗ്ഗുകളായി ഉടൻ പ്രതീക്ഷിക്കാമെന്നും ഖാലിദ് അമീരി പറഞ്ഞു. സ്വന്തം നാടുപോലെതന്നെയാണ് കേരളം അനുഭവപ്പെടുന്നതെന്നാണ്‌ ഈ സൂപ്പർതാരത്തിന്റെ പ്രതികരണം. മലയാളികളടക്കം ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ലക്ഷക്കണക്കിനാളുകളുടെ ഇഷ്ടം പിടിച്ചുപറ്റിയ ദമ്പതിമാരാണ് ഖാലിദ് അമേരിയും ഭാര്യ സലാമയും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...