മെട്രോ നഗരങ്ങൾ കേന്ദ്രീകരിച്ചിരുന്ന തൊഴില്‍ ഹബുകളും ഐടി പാര്‍ക്കുകളും കേരളത്തിന്റെ ഗ്രാമങ്ങളിൽ ; അഭിമാന നിമിഷമെന്ന് മന്ത്രി പി രാജീവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മെട്രോ നഗരങ്ങളില്‍ കേന്ദ്രീകരിച്ചിരുന്ന തൊഴില്‍ ഹബുകളും ഐടി പാര്‍ക്കുകളും കേരളത്തിന്റെ ഗ്രാമങ്ങളിലും പരിചിതമാവുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. അമേരിക്കന്‍ അന്താരാഷ്ട്ര ടെക് കമ്പനി കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത് സ്റ്റാര്‍ട്ടപ്പ് രംഗത്തെ മികവുറ്റ ഇക്കോസിസ്റ്റത്തിന്റെ മറ്റൊരു തെളിവാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. പ്രതിവര്‍ഷം അഞ്ചര ലക്ഷം രൂപ വരെയാണ് ജോലി ലഭിച്ചവര്‍ക്ക് തുടക്കത്തില്‍ ലഭിക്കുന്ന ശമ്പളം. ഓണ്‍ലൈന്‍ വഴിയാണ് ജോലികള്‍ ചെയ്യേണ്ടത്. വീടിനടുത്ത് തന്നെ മികച്ച ശമ്പളത്തില്‍ വന്‍കിട കമ്പനികളുടെ ഭാഗമാവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഉദ്യോഗാത്ഥികള്‍. കേരളത്തിലെ മറ്റ് ഗ്രാമ പ്രദേശങ്ങളിലേക്കും സര്‍ക്കാര്‍ പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്
മെട്രോ നഗരങ്ങളില്‍ കേന്ദ്രീകരിച്ചിരുന്ന തൊഴില്‍ ഹബ്ബുകളും ഐടി പാര്‍ക്കുകളും കേരളത്തിന്റെ ഗ്രാമങ്ങളിലും പരിചിതമാവുകയാണ്. അമേരിക്കന്‍ അന്താരാഷ്ട്ര ടെക് കമ്പനി നമ്മുടെ സംസ്ഥാനത്തെ ഒരു ചെറിയ ഗ്രാമത്തില്‍ പ്രവര്‍ത്തനം തുടങ്ങിയെന്നത് സ്റ്റാര്‍ട്ടപ്പ് രംഗത്തെ നമ്മുടെ മികവുറ്റ ഇക്കോസിസ്റ്റത്തിന്റെ മറ്റൊരു തെളിവാണ്. കുളക്കടയിലെ അസാപ് കമ്മൂണിറ്റി സ്‌കില്‍പാര്‍ക്കിലാണ് അമേരിക്കന്‍ കമ്പനിയായ ജിആര്‍ 8 അഫിനിറ്റി പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യമായാണ് ഒരു ഗ്രാമ പ്രദേശത്ത് അന്താരാഷ്ട്ര കമ്പനികള്‍ തൊഴില്‍ അവസരമൊരുക്കി മുന്നോട്ട് വരുന്നത്. കൊമേഴ്‌സ് ബിരുദധാരികള്‍ക്ക് തൊഴില്‍ അവസരം നല്‍കുന്ന അമേരിക്കന്‍ കമ്പനിയാണ് ജിആര്‍ 8 അഫിനിറ്റി സര്‍വീസസ്. വര്‍ക്ക് നിയര്‍ ഹോം എന്ന പദ്ധതി പ്രകാരമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഈ മാറ്റത്തിന് വഴിവെട്ടുന്നത്.

ആദ്യ ഘട്ടത്തില്‍ 18 പേര്‍ക്കാണ് ഇവിടെ ജോലി ലഭിച്ചത്. അസാപിലെ എന്റോള്‍ഡ് ഏജന്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയവരില്‍ നിന്നാണ് ഉദ്യോഗാത്ഥികളെ തെരഞ്ഞെടുത്തത്. പ്രതിവര്‍ഷം അഞ്ചര ലക്ഷം രൂപ വരെയാണ് ജോലി ലഭിച്ചവര്‍ക്ക് തുടക്കത്തില്‍ ലഭിക്കുന്ന ശമ്പളം. ഓണ്‍ലൈന്‍ വഴിയാണ് ജോലികള്‍ ചെയ്യേണ്ടത്. വീടിനടുത്ത് തന്നെ മികച്ച ശമ്പളത്തില്‍ വന്‍കിട കമ്പനികളുടെ ഭാഗമാവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഉദ്യോഗാത്ഥികള്‍. കേരളത്തിലെ മറ്റ് ഗ്രാമ പ്രദേശങ്ങളിലേക്കും സര്‍ക്കാര്‍ പദ്ധതി വ്യാപിപ്പിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...