Wednesday, July 2, 2025 6:07 am

ഈസ്റ്റര്‍ പ്രതീക്ഷയുമായി ‘എന്താടാ സജി’

For full experience, Download our mobile application:
Get it on Google Play

ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിച്ച ‘എന്താടാ സജി’ക്ക് മികച്ച അഭിപ്രായം. ഒരു ഫാന്റസി ഫാമിലി ക്ലീൻ എന്റെര്‍ടൈനറാണ് ‘എന്താടാ സജി’ എന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍. കുട്ടികള്‍ക്ക് അടക്കം ആസ്വദിക്കാനാകുന്ന ചിത്രമാണ് ഇതെന്നും പ്രതികരണങ്ങള്‍ വരുന്നു. ‘പുണ്യാളനാ’യി കുഞ്ചാക്കോ ബോബനും ഗംഭീരമാക്കിയപ്പോള്‍ ജയസുര്യയും നിവേദ തോമസും ചേർന്നുള്ള പ്രണയരംഗങ്ങള്‍ക്കും കയ്യടി ലഭിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ മേയ്‍ക്കിംഗ് എടുത്തു പറയേണ്ട ഒന്നാണെന്നാണ് സോഷ്യല്‍ മീഡിയോ പ്രതികരണങ്ങള്‍. സാധാരണ പ്രേക്ഷകന് ഇഷ്‍ടപ്പെടും വിധമാണ് സംവിധായകൻ ഗോഡ്‍ഫി സേവ്യർ ബാബു ‘എന്താടാ’ സജി ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹണം ജീത്തു ദാമോദര്‍ ആണ്. ഈസ്റ്റര്‍ റിലീസായെത്തിയ ചിത്രം എന്തായാലും പ്രേക്ഷഹൃദയത്തില്‍ ഇടംനേടിയിരിക്കുന്നുവെന്ന് ‘എന്താടാ സജി’ കണ്ടവര്‍ പറയുന്നു. മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും നീണ്ട ഇടവേളയ്‍ക്ക് ശേഷം ഒന്നിച്ച ‘എന്താടാ സജി’ എന്ന ചിത്രം നിർമ്മിക്കുന്നത്. സഹ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്‍ണൻ. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങലൂർ.

‘എന്താടാ സജി’യെന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ജേക്ക്‍സ് ബിജോയ് ആണ്. ജയസൂര്യ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ആർട് ഡയറക്ടർ ഷിജി പട്ടണം ആണ്. മേക്കപ്പ് റോണക്‌സ് സേവ്യർ ആണ്. ഒരു ഫാമിലി കോമഡി എന്റർടെയ്‍നറായ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ മനീഷ് ഭാർഗവൻ, പ്രവീണ്‍ വിജയ്, അഡ്‍മിനിസ്‌ട്രേഷൻ& ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു, ഗാനരചന അര്‍ഷാദ് റഹീം, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ, സ്റ്റിൽ പ്രേം ലാൽ, ഡിസൈൻ ആനന്ദ് രാജേന്ദ്രൻ, മാർക്കറ്റിങ് ബിനു ബ്രിങ് ഫോർത്ത്, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്‍സ്ക്യുറ, പിആർഒ മഞ്ജു ഗോപിനാഥ് എന്നിവരുമാണ് ‘എന്താടാ സജി’ എന്ന ചിത്രത്തിന്റെ പ്രവര്‍ത്തകര്‍.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

0
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ്...

നിരവധി സേവനങ്ങൾക്ക് ഒറ്റ ആപ്പുമായി ഇന്ത്യൻ റെയിൽവേ

0
ന്യൂഡൽഹി : നിരവധി സേവനങ്ങൾക്ക് ഒറ്റ ആപ്പുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ്...

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ 2027 ഓടെ നിർത്തലാക്കുമെന്ന് റിപ്പോർട്ട്

0
ലണ്ടൻ : ചെലവ് ചുരുക്കലിന്റെ ഭാ​ഗമായി ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ...

അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിർത്തി അടച്ചുപൂട്ടി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : ശനിയാഴ്ച പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ...