എലത്തൂര്‍ ട്രെയിന്‍ തീെവപ്പ് കേസ് ; മരണത്തില്‍ പങ്കില്ലെന്ന് ഷാറൂഖ് സെയ്ഫി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ട്രെയിന്‍ തീവെപ്പുമായി ബന്ധപ്പെട്ടുണ്ടായ മരണങ്ങളില്‍ പങ്കില്ലെന്ന് പ്രതി ഷാറൂഖ് സെയ്ഫി. ട്രെയിനില്‍ നിന്ന് ആരെയും തള്ളിയിട്ടിട്ടില്ല. ട്രെയിനില്‍ നിന്ന് ആരെങ്കിലും ചാടുന്നതോ വീഴുന്നതോ താന്‍ കണ്ടിട്ടില്ലെന്നും ഷാറൂഖ് സെയ്ഫി പോലീസിനോട് പറഞ്ഞു. അതേസമയം കേസ് തീവ്രവാദ സ്വഭാവമുള്ളതെന്നാണ് എന്‍ഐഎയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ആസൂത്രിത ആക്രമണമാണ് ഉണ്ടായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. കേസിന്റെ അന്തര്‍ സംസ്ഥാന ബന്ധത്തില്‍ സമഗ്രാന്വേഷണം വേണമെന്നാണ് എന്‍ഐഎ ആവശ്യം.

അതേസമയം ഷാറൂഖ് സെയ്ഫിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ഇയാളുമായുള്ള തെളിവെടുപ്പുമായി മുന്നോട്ട് പോകുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ഷാറൂഖ് സെയ്ഫി തുടര്‍ച്ചയായി പറഞ്ഞതിന്റെ ഭാഗമായി ഇന്ന് മെഡിക്കല്‍ സംഘം ഇയാളെ പരിശോധിച്ചിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ ഇയാള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് അറിയിച്ചു. ഇതോടെയാണ് തെളിവെടുപ്പുമായി മുന്നോട്ടുപോകാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...