കോന്നിയിൽ കുട്ടികളിൽ ആവേശം നിറച്ച് പ്രവേശനോത്സവം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയിലെ വിദ്യാലയങ്ങളിൽ കുരുന്നുകളിൽ ആഹ്ലാദമുണർത്തി പ്രവേശനോത്സവം നടന്നു. ചിണുങ്ങി കരഞ്ഞു കൊണ്ട് മാതാപിതാക്കളുടെ കൈപിടിച്ച് സ്കൂളിൽ എത്തുന്ന പഴയ കാലമൊക്കെ പോയി. ആർത്തുല്ലസിച്ച് കളിചിരികളുമായാണ് കുട്ടികൾ ആദ്യാക്ഷര മധുരം നുകരുവാൻ എത്തിയത്. കാക്കയും പൂച്ചയും ഒക്കെയായിരുന്നു പഴയ തലമുറയിലെ കുരുന്നുകൾക്ക് ഇഷ്ടമെങ്കിൽ റാപ്പ് ഗായകൻ വേടനെയും പുതിയ സിനിമകളെയും കോമഡി താരങ്ങളെയും ഇഷ്ടപെടുന്ന കുരുന്നുകളാണ് കോന്നിയിലെ പല സ്‌കൂളുകളിലും കാണുവാൻ കഴിഞ്ഞത്. കോന്നി ഗവണ്മെന്റ് സ്കൂളിൽ നടന്ന പ്രവേശനോത്സവം കോന്നി എം എൽ എ അഡ്വ. കെ യു ജനീഷ് കുമാർ ഉത്ഘാടനം ചെയ്തു. കോന്നി പഞ്ചായത്ത്‌ പ്രസിഡന്റ് ആനി സാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ തുളസി മണിയമ്മ മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോജി എബ്രഹാം പഠനോപകരണങ്ങൾ വിതരണം ചെയ്തു. തോമസ് കാലയിൽ മുഖ്യ പ്രഭാഷണം നടത്തി. എൽ പി സ്കൂൾ എച്ച് എം പി സുജ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.

കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ പ്രവേശനോൽവം വിവിധ പരിപാടികളോടെ നടന്നു. ചെണ്ടമേളത്തിൻ്റെ അകമ്പടിയോടുകൂടിയാണ് നവാഗതരെ സ്വീകരിച്ചത്. പ്രവേശനോൽവഗാനം ദേശഭക്തിഗാനം, സുമ്പ ഡാൻസ് എന്നീ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. പി റ്റി എ പ്രസിഡൻ്റ് മനോജ് പുളിവേലിൽ അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആർ. ദേവകുമാർ, സ്കൂൾ മാനേജർ എൻ. മനോജ്, ഹെഡ്മാസ്റ്റർ ആർ സുരേഷ് കുമാർ, എസ്സ് സന്തോഷ് കുമാർ, ഷിനി, രാജലക്ഷ്മി എന്നിവർ പ്രസംഗിച്ചു. ചെങ്ങറ ജി സി എസ്എ ൽ പി സ്കൂളിലെ പ്രവേശനോത്സവം കോന്നി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്‌റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ തോമസ് കാലായിൽ ഉദ്ഘാടനം ചെയ്തു.

സ്കൂൾ മനേജർ വിൽസൻ പി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ജോയിസ് ഏബ്രഹാം കുട്ടികൾക്കുള്ള യൂണിഫോമും പഠനോപകരണങ്ങളും വിതരണം ചെയ്തു. മുൻ ഹെഡ്മിസ്ട്രസ് ഉഷാകുമാരി, ചെങ്ങറ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് അനിൽ ചെങ്ങറ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ശ്യാംകുമാർ, ബെന്നി റ്റി.വി, ബിജുമോൻ കെ.ജെ, തമിഴ്രാജ്, അമ്പിളി കെ.കെ, സുഭാഷ്.സി.സി.അദ്ധ്യാപകരായ സന്ധ്യ, രമ്യ എന്നിവർ സംസാരിച്ചു. കലഞ്ഞൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവവും മെറിറ്റ് ഫെസ്റ്റും അഡ്വ. കെ യു ജനീഷ് കുമാർ എം.എൽ എ ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡൻ്റ് എസ് രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബീന പ്രഭ, പഞ്ചായത്ത് പ്രസിഡൻ്റ് പുഷ്പവല്ലി ടി.വി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.പി മണിയമ്മ, പ്രിൻസിപ്പാൾ സക്കീന എം, പ്രധാന അധ്യാപിക ലേഖ ബി, മായാ എസ് നായർ, കലഞ്ഞൂർ സന്തോഷ് കുമാർ, സജയൻ ഓമല്ലൂർ, ലാൽ വർഗീസ്, പ്രദീപ് കുമാർ ജെ എന്നിവർ പ്രസംഗിച്ചു. തേക്കുതോട് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത്‌ അംഗം ജിജോ മോഡി ഉത്ഘാടനം ചെയ്തു. തണ്ണിത്തോട് പഞ്ചായത്ത്‌ പ്രസിഡന്റ് ഷാജി കെ ശാമുവേൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ കെ രാജീവ്. സൂസമ്മ കെ കുഞ്ഞുമോൻ, രശ്മി പി വി, സുലേഖ എം എസ്, ശോഭ സി ഡി, എ ആർ സ്വഭു, ഉഷ കെ ആർ, ഷംന രാഹുൽ, അനിയൻ കുഞ്ഞ് എം റ്റി തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം കരിമണലിൽ ഭൂമി കയ്യേറി റോഡ് ഉണ്ടാക്കിയതായി പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരം കരിമണലിൽ ഭൂമി കയ്യേറി റോഡ് ഉണ്ടാക്കിയതായി പരാതി. നേരത്തെ...

ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുന്നു : ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്നും ആരോപണം

0
അടൂര്‍ : ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുമ്പോള്‍...

ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക....

പട്ടത്ത് പ്രവർത്തിക്കുന്ന മെത്തക്കടയിൽ വീണ്ടും തീപിടുത്തം

0
തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് പ്രവർത്തിക്കുന്ന മെത്തക്കടയിൽ വീണ്ടും തീപിടുത്തം. ഇന്ന്...