കുരുന്നുകള്‍ക്ക് വിസ്മയ കാഴ്ചകളൊരുരുക്കി റാന്നി എണ്ണൂറാംവയൽ സി.എം.എസ് സ്കൂളിലെ പ്രവേശനോത്സവം

For full experience, Download our mobile application:
Get it on Google Play

റാന്നി : നന്മയുടെയും സാന്ത്വനത്തിന്റെയും ഉദാത്ത മാതൃകയിലൂടെ അനശ്വരയായ ആലിൻ ഷെറിൻ എബ്രഹാമിന്റെ ജീവിത നന്മയുടെ പാഠം പുതുയുഗ പാഠമായി മനസ്സിൽ എഴുതി ചേർത്ത് എണ്ണൂറാം വയൽ സി.എം.എസ് സ്കൂളിൽ കുരുന്നുകളുടെ ആദ്യ ദിനം. അഞ്ചു കുരുന്നുകളെ ജീവിതത്തിലേക്ക് കൈ പിടിച്ചു നടത്തി യാത്രയായ കുഞ്ഞു മാലാഖ ആലിൻ ഷെറിൻ എബ്രഹാമിന്റെ ദീപ്ത സ്മരണകൾ മിഴിവേകിയ അനർഘ നിമിഷങ്ങളിലൂടെ വിദ്യാലയത്തിലെ ആദ്യ ദിനത്തിലേക്ക് പിച്ചവെച്ച് കുരുന്നുകൾ. വിദ്യാലയ മുറ്റത്ത് എത്തിയ നവാഗതരെ വരവേറ്റത് ആലിന്റെ രൂപത്തിലുള്ള വലിയ മാലാഖയും കുട്ടികളുടെ രൂപങ്ങളുമായിരുന്നു. വിസ്മയ കാഴ്ചയിൽ അമ്പരന്ന് നിന്ന കുരുന്നുകളുടെ കരം പിടിച്ച് മാലാഖ കുഞ്ഞും കൂട്ടുകാരും വിദ്യാലയത്തിന്റെ പടി കടന്നെത്തി.

ബലൂണുകളും കളിപ്പാട്ടങ്ങളും മധുര പലഹാരങ്ങളും നൽകി നവാഗതരെ അധ്യാപകരും മുതിർന്ന വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു. വിദ്യാലയത്തിലൊരുക്കിയ വർണ്ണക്കാഴ്ചകൾ കുട്ടികളിൽ അമ്പരപ്പും ആഹ്ലാദവുമാണ് നിറച്ചത്. കുട്ടികൾക്ക് കളിക്കുവാൻ തയ്യാറാക്കിയ ഇൻഫ്ലാറ്റബിൾ മിക്കി മൗസ് ജൂലാ, ബോൻസി ബലൂൺ, ചിൽഡ്രൻസ് പാർക്ക് എന്നിവ മുഖ്യ ആകർഷണമായി. ആടിയും പാടിയും നൃത്തം ചെയ്തും കുട്ടികൾ തങ്ങളുടെ ആദ്യ ദിനം ആഘോഷമാക്കി.

സപ്ലൈ കോ പുറത്തിറക്കിയ ആലിൻ നോട്ട് ബുക്കുകൾ കുട്ടികൾക്ക് സമ്മാനമായി നൽകി. പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത്‌ വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ മേഴ്സി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ റവ. ജോൺസൺ അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് രമാദേവി മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത്‌ അംഗം ഷാജി കൈപ്പുഴ, പി ടി എ പ്രസിഡന്റ്‌ ഷൈനു ചാക്കോ, മാനേജ്‌മെന്റ് കമ്മറ്റി ഭാരവാഹികളായ സാം എബ്രഹാം, പി.ടി മാത്യു, ജോജി തോമസ് വർക്കി, വർഗീസ് ശീമോൻ, സെലിൻ പി.രാജൻ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാർത്താ പോസ്റ്റുകളും കാർഡുകളും ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായ സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയതാണെന്ന് വ്യക്തമാക്കി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും വിമർശിച്ചുകൊണ്ടുള്ള വാർത്താ പോസ്റ്റുകളും കാർഡുകളും...

എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി സതീശന്‍റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ...

0
കൊച്ചി: കാസർകോട് എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി...

വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...