ഇപി പറയുന്നു ബിജെപി പല സ്ഥലത്തും രണ്ടാം സ്ഥാനത്ത് വരുമെന്ന് , അതിനർത്ഥം എല്‍ഡിഎഫ് മൂന്നാം സ്ഥാനത്താകുമെന്നല്ലേ : വി. ഡി. സതീശന്‍

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഒരുപാട് സ്ഥലത്ത് രണ്ടാം സ്ഥാനത്ത് വരുമെന്ന ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. ഇപി പറഞ്ഞതിന്‍റെ അർത്ഥം അദ്ദേഹം കൺവീനർ ആയ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്ത് വരുമെന്നല്ലേയെന്ന് സതീശന്‍ ചോദിച്ചു. ജയരാജൻ ബിജെപി യെ സഹായിക്കുകയാണ്. പദ്മജ ബിജെപിയിലേക്ക് പോയതിനെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് നാണമില്ലേയെന്നും അദ്ദേഹം ചോദിച്ചു. വിശ്വനാഥ മേനോൻ ബിജെപിയിലേക്ക് പോയി. കണ്ണന്താനം ബിജെപിയിലേക്ക് പോയി. അന്ന് പിണറായി ആയിരുന്നു പാർട്ടി സെക്രട്ടറി.

ബിജെപിയിൽ പോയ അൽഫോൺസ് കണ്ണന്താനത്തിനു വിരുന്ന് കൊടുത്ത ആളാണ്‌ പിണറായി. 1977 ൽ ആർഎസ്എസ് പിന്തുണയോടെ ജയിച്ച ആളാണ്‌. എന്നിട്ടാണ് വർത്താനം പറയുന്നെന്നും സതീശന്‍ പരിഹസിച്ചു. സംസ്ഥാന സർക്കാരിന് കേന്ദ്രം അനുവദിച്ച 13000 കോടി കിട്ടുമ്പോൾ ആ പണം സാമൂഹ്യ സുരക്ഷ പെൻഷൻ കൊടുക്കാൻ ഉപയോഗിക്കണം. മരുന്നു വാങ്ങിക്കാൻ പണമില്ലാതെ വലിയൊരു വിഭാഗം കഷ്ടപ്പെടുന്നു. സർക്കാർ പുറത്ത് പറയുന്നതും സുപ്രീം കോടതിയിൽ പറയുന്നതും രണ്ടാണ്. സുപ്രീം കോടതിയിൽ പറയുന്നു ഇഷ്ടം പോലെ കടം എടുക്കാൻ അനുവദിക്കണം. പുറത്ത് പറയുന്നത് കേന്ദ്രം 57600 കോടി രൂപ തരാനുണ്ടെന്നാണെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...