ഈസാഫ് ബാങ്ക് അംബുലൻസ് നൽകി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: സെൻ്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ യുവജന പ്രവർത്തന ബോർഡിൻ്റെ സംരംഭമായ ശ്രദ്ധ പാലിയേറ്റിവ് കെയറിന് ഈസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് സി.എസ്.ആർ പദ്ധതിയിൽ നൽകിയ ആംബുലൻസിന്റെ സമർപ്പണം തിരുവല്ല മഞ്ഞാടി സഭാ ആസ്ഥാനത്ത് നടത്തപ്പെട്ടു. സമർപ്പണ ശുശ്രൂഷയ്ക്ക് പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം നേതൃത്വം നൽകി. ഈസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എം.ഡി & സി.ഇ.ഓ കെ. പോൾ തോമസ് ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു.

ബിഷപ്പ് ഡോ. എബ്രഹാം ചാക്കോ, സഭാ സെക്രട്ടറി റവ.ഏബ്രഹാം ജോർജ്, യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി റവ. അനിഷ് മാത്യു, ശ്രദ്ധ പാലിയേറ്റിവ് കെയർ ഡയറക്ടർ റവ. ഡോ. ജോൺ മാത്യു, ഈസാഫ് ഫൗണ്ടേഷൻ അസോസിയേറ്റ് ഡയറക്ടർ ജോൺ പി. ഇഞ്ചക്കലോടി, ഈസാഫ് ബാങ്ക് റീജണൽ ഹെഡ് പ്രദീപ്, ഈസാഫ് ബാങ്ക് ക്ലസ്റ്റർ തലവന്മാരായ രോഹിത്, ഹരികുമാർ എന്നിവർ പ്രസംഗിച്ചു. 2023-ൽ ആരംഭിച്ച ശ്രദ്ധ പാലിയേറ്റിവ് കെയർ കടമ്പനാട് കുന്നത്തൂർ പഞ്ചായത്തിലും കുമ്പനാട് കടപ്രയിലും പ്രവർത്തിക്കുന്നു. കിടപ്പു രോഗികൾക്കും രോഗി പരിചരണത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ശാരീരികവും മാനസികവുമായ, ആത്മീയവുമായ ശുശ്രൂഷകൾ, ഭവനങ്ങൾ സന്ദർശിച്ചുള്ള ആരോഗ്യ പരിപാലനം, മറ്റ് മെഡിക്കൽ സേവനങ്ങൾ, കൗൺസിലിംങ് സഹായങ്ങൾ എന്നിവ സൗജന്യമായി ആണ് ലഭ്യമാക്കിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...