ദയാബായി നിരാഹാരം : സർക്കാർ ബാധ്യത നിറവേറ്റണം – ഇ ടി മുഹമ്മദ്‌ ബഷീർ

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : എൻഡോസൾഫാൻ വിഷം കാസർഗോഡ് ജില്ലയിൽ ഉണ്ടാക്കിയ ദുരിതങ്ങൾക്ക് പൂർണ്ണമായ പരിഹാരം കാണാനാകില്ലെങ്കിലും ആവശ്യമായ ചികിത്സ കൊടുക്കാൻ ഭരണാധികാരികൾക്ക് സാധ്യമാവുമെന്നിരിക്കെ ദയാബായിയെ പോലെയുള്ള വ്യക്തിത്വത്തെ നിരാഹാരസമരത്തിലേക്ക് കൊണ്ടെത്തിച്ച നടപടി തീരെ ശരിയായില്ലെന്ന് മുൻ വിദ്യാഭ്യാസമന്ത്രി ഇ ടി മുഹമ്മദ്‌ ബഷീർ പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിച്ച് സമരം ഒത്തുതീർപ്പാക്കാനുള്ള അടിയന്തിര ഇടപെടൽ നടത്താൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുൻ എം. എൽ.എ-യും കേരളാ കോൺഗ്രസ്‌ വൈസ് ചെയർമാനുമായ ജോസഫ് എം. പുതുശേരി അഞ്ചാം ദിവസത്തെ നിരാഹാരസമരം ഉദ്ഘാടനം ചെയ്തു. ചികിത്സ കിട്ടാതെ കാസർഗോഡ് ജില്ലയിൽ ഇനി ഒരു ജീവനും നഷ്ടമാവാൻ ഇടവരരുതെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. മിർസാദ് റഹ്മാൻ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി അബ്ദുൽ ഹമീദ്, എ ഇ സാബിറ, എം. പി. ബാബുരാജ്, കെ. ശൈവപ്രസാദ്, ശ്രീജഹരി, ജാസിം കണ്ടൽ, ആരിഫ മുഹമ്മദ് എന്നിവർ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്‌ണൻ സ്വാഗതവും കൃപ പെരുമ്പാവൂർ നന്ദിയും പറഞ്ഞു. ദയാബായി നിരാഹാരം അഞ്ച് ദിവസം പിന്നിട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീകൾക്ക് സ്വർണം സൂക്ഷിക്കാനുള്ള അറിവുണ്ട്, ഭർത്തൃവീട്ടുകാർക്ക് നൽകേണ്ട : ഹൈക്കോടതി

0
കൊച്ചി : വിദ്യാസമ്പന്നരായ പുതിയകാലത്തെ സ്ത്രീകൾ വിവാഹംകഴിഞ്ഞ് ഭർത്തൃവീട്ടിൽ എത്തിയാലുടൻ പണവും...

നിതിൻ രാജിന്റെ മരണം : ഡോ റാമിനെ വലയിലാക്കാൻ ക്രൈംബ്രാഞ്ച് സംഘം ആന്ധ്രയിലെ ചിറ്റൂരിൽ

0
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ...

പശ്ചിമേഷ്യയിൽനിന്നുള്ള എണ്ണക്കയറ്റുമതി സ്തംഭിപ്പിക്കാൻ ഇറാൻ ; ഹോർമുസിൽ നാവിക ഉപരോധം ഏർപ്പെടുത്തി യു.എസ്....

0
ടെഹ്‌റാൻ : പശ്ചിമേഷ്യാസംഘർഷത്തിന്റെ കേന്ദ്രബിന്ദുവായ ഹോർമുസ് കടലിടുക്കിൽ പ്രഖ്യാപിച്ച നാവിക ഉപരോധം...

ഗൺമാൻമാരുടെ മർദ്ദനം : എസ്ഐടി റിപ്പോർട്ടിൽ നടപടി വൈകുന്നു ; എ.ഡി തോമസ് എംഎൽഎയും...

0
ആലപ്പുഴ: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരുടെ...