അടൂർ : ശബരിമല തീർഥാടനം തുടങ്ങിയിട്ടും അടൂർ ടൗണിൽ നിർമാണം പൂർത്തിയായ ഇരട്ടപ്പാലം ഇതുവരെ വരെ തുറന്നു നൽകിയില്ല. പണി പൂർത്തിയായിട്ട് 10 മാസത്തോളമായി. അനുബന്ധപ്പെട്ട റോഡുകളുടെ നവീകരണവും ഓടയുടെ നിർമാണവും പൂർത്തിയാകാത്തതായിരുന്നു പാലം തുറക്കാതിട്ടിരുന്നത്. എന്നാൽ അനുബന്ധ പണികൾ ഏകദേശം പൂർത്തിയായിട്ടും ഇപ്പോഴും പാലം എന്നു തുറക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനത്തിലെത്തിയിട്ടില്ല.
2019ലാണ് പാലത്തിന്റെ നിർമാണം തുടങ്ങിയത്. ഇപ്പോൾ പണികൾ ഏകദേശം പൂർത്തിയായെങ്കിലും റോഡിന്റെ വശങ്ങളിൽ ടൈലു പാകുന്നതിന്റെ പണികൾ ഇനിയും കുറച്ചു ബാക്കിയുണ്ട്. ഇതിന്റെ പണികൾ നടന്നു വരികയാണെന്ന് നിർമാണ ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ പറഞ്ഞു. 2 കാത്തിരിപ്പു കേന്ദ്രങ്ങളുടെ നിർമാണം കേസിൽ കിടക്കുന്നതിനാൽ അതും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. പാലം തുറക്കാത്തതിനാൽ പാലത്തിന്റെ ഭാഗത്ത് വഴിയോരകച്ചവടക്കാർ കയ്യടക്കിയിരിക്കുകയാണ്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.