മുൻ എസ്പി കെബി വേണുഗോപാലിന് പതിനെട്ടു ലക്ഷം രൂപയുടെ അനധികൃത സ്വത്തുളളതായി വിജലൻസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇടുക്കി മുൻ എസ് പി കെ ബി വേണുഗോപാലിന് പതിനെട്ടു ലക്ഷം രൂപയുടെ അനധികൃത സ്വത്തുളളതായി പ്രാഥമിക വിലയിരുത്തലെന്ന് വിജലൻസ്. കേസെടുത്ത അന്വേഷണസംഘം വേണുഗോപാലിന്‍റെ കൊച്ചിയിലെ വീട്ടിൽ പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തിരുന്നു. ഇതിനു തുടർച്ചയായി വേണുഗോപാലിന്‍റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ വിജിലൻസ് മരവിപ്പിച്ചിട്ടുണ്ട്.

2006 മുതൽ പത്തു വർഷത്തെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. നെടുങ്കണ്ടത്തെ രാജ്കുമാറിന്‍റെ കസ്റ്റഡി മരണക്കേസിൽ സിബിഐ അന്വേഷണം നേരിടുന്നതിനിടെയാണ് വേണുഗോപാലിന് കുരുക്കായി വിജിലൻസ് അന്വേഷണം എത്തിയത്. വിജിലൻസ് സ്പെഷൽ സെൽ എറണാകുളം യൂണിറ്റിനാണ് കേസിന്റെ അന്വേഷണച്ചുമതല.

2006 മുതൽ 2016 വരെയുളള കാലഘട്ടത്തിൽ വരവിൽക്കവിഞ്ഞ് സ്വത്തു സമ്പാദിച്ചതായി പ്രാഥമികാന്വേഷണത്തിൽ തന്നെ വ്യക്തമായിരുന്നു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് നവംബർ മൂന്നിന് വേണുഗോപാലിന്‍റെ കൊച്ചിയിലെ വീട്ടിൽ വിജിലൻസ് സംഘം പരിശോധന നടത്തിയത്. സാമ്പത്തിക ഇടപാട് രേഖകളും സ്വത്തുവിവരങ്ങളുടെ രേഖകളും വിജിലൻസ് സംഘം കസ്റ്റഡയിലെടുത്തിരുന്നു. വേണുഗേപാലിനെ വിശദമായി ചോദ്യം ചെയ്യുo.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...

ഗൂഗിളിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി; വ്യാജ അവലോകനമെന്നാരോപിച്ച് യുവതിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

0
വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി...