പാലക്കാട് : പ്ലസ്ടു കെമിസ്ട്രി മൂല്യനിര്‍ണയ ക്യാമ്പുകള്‍ ബഹിഷ്‌കരിച്ച് അധ്യാപകര്‍. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ 500 ഓളം അധ്യാപകരാണ് മൂല്യനിര്‍ണയ ക്യാമ്പുകള്‍ ബഹിഷ്‌കരിച്ചത്. ഉത്തരസൂചികയില്‍ അപാകതയെന്ന് ചൂണ്ടിക്കാട്ടിയാണ് അധ്യാപകര്‍ ക്യാമ്പുകള്‍ ബഹിഷ്‌കരിച്ചത്. ചില ചോദ്യങ്ങള്‍ക്ക് ഇക്കേഷനോ വിവരണമോ എഴുതിയാല്‍ മതിയെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. അധ്യാപകരും വിദ്യാര്‍ത്ഥികളോട് നിര്‍ദേശിച്ചത് അത് തന്നെയായിരുന്നു. എന്നാല്‍, പുതിയ ഉത്തര സൂചിക പ്രകാരം ഇക്കേഷനും വിവരണവും ഒരുമിച്ച് എഴുതിയാല്‍ മാത്രമേ മുഴുവന്‍ മാര്‍ക്ക് കൊടുത്താല്‍ മതിയെന്നാണ് അറിയിച്ചത്. ഇതാണ് അധ്യാപകരെ ഇപ്പോള്‍ ബഹിഷ്‌ക്കരണത്തിലേക്ക് നയിച്ചത്.
പ്ലസ്ടു കെമിസ്ട്രി മൂല്യനിര്‍ണയ ക്യാമ്പുകള്‍ ബഹിഷ്‌കരിച്ച് അധ്യാപകര്‍
RECENT NEWS
Advertisment